Advertisment

കൊറോണ വൈറസ് എന്നും ഏതെങ്കിലുമൊക്കെ രൂപത്തില്‍ നമ്മൊടൊപ്പമുണ്ടാകും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞന്‍

New Update

ലണ്ടന്‍: കൊറോണ വൈറസ് എന്നും ഏതെങ്കിലുമൊക്കെ രൂപത്തില്‍ നമ്മൊടൊപ്പമുണ്ടാകുമെന്ന മുന്നറിയിപ്പുമായി യുകെയിലെ ശാസ്ത്രജ്ഞന്‍ സര്‍ മാര്‍ക് വാള്‍പോര്‍ട്ട് രംഗത്ത്. കൊറോണ എന്നും നമ്മൊടൊപ്പമുണ്ടാകും.

Advertisment

publive-image

അത് ഒരു രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു രൂപത്തിലാകാമെന്നാണ് അദ്ദേഹം പറയുന്നത്. ബിബിസിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആളുകള്‍ക്ക് കൃത്യമായ ഇടവേളകളില്‍ കുത്തിവെയ്പ്പ് നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സ്പാനീഷ് ഫ്‌ലൂ മറികടക്കാന്‍ രണ്ട് വര്‍ഷമെടുത്തതിനാല്‍ കൊവിഡിനെയും രണ്ട് വര്‍ഷത്തിനുള്ളില്‍ മറികടക്കാനാകുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയതിന് പിന്നാലെയാണ് സര്‍ മാര്‍ക്ക് വാള്‍പോര്‍ട്ട് വ്യത്യസ്തമായ മുന്നറിയിപ്പുമായി രംഗത്തു വന്നിരിക്കുന്നത്.

പെട്ടെന്ന് കൊറോണയെ ഭൂമുഖത്ത് നിന്ന് തുടച്ചുമാറ്റാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കൃത്യമായ ഇടവേളകളില്‍ വാക്‌സിനേഷന്‍ നടത്തി മാത്രമേ ഇതിനെ തടയാന്‍ സാധിക്കുകയുള്ളൂ- സര്‍ മാര്‍ക് വാല്‍പോര്‍ട്ട് പറഞ്ഞു.

ജനസംഖ്യയിലുള്ള വര്‍ധനവ് വൈറസ് വേഗത്തില്‍ പടരാന്‍ കാരണമാകുന്നു. 1918നെ അപേക്ഷിച്ച് ഇന്ന് ലോക ജനസംഖ്യ വളരെ കൂടുതലാണ്. പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ആഗോള പ്രതിരോധ കുത്തിവെയ്പ്പ് ആവശ്യമാണെന്നും കൊറോണ വൈറസ് വസൂരി പോലുള്ള രോഗമല്ലെന്നും ഇവയെ കൃത്യമായ വാക്‌സിനേഷനിലൂടെ മാത്രമെ ഇല്ലാതാക്കാന്‍ കഴിയുവെന്നും ബിബിസി റേഡിയോ 4നോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

കൊറോണ ഏതെങ്കിലും തരത്തിൽ അല്ലെങ്കിൽ മറ്റൊന്നിൽ എന്നെന്നേക്കുമായി നിലനിൽക്കുന്ന ഒരു വൈറസാണ്. തീർച്ചയായും ആവർത്തിച്ചുള്ള പ്രതിരോധ കുത്തിവയ്പ്പുകൾ ആവശ്യമാണ്, ”അദ്ദേഹം പറഞ്ഞു. ആളുകൾക്ക് കൃത്യമായ ഇടവേളകളിൽ വീണ്ടും വാക്സിനേഷൻ ആവശ്യമാണ്."

കൊറോണ വൈറസിനെ രണ്ട് വര്‍ഷത്തിനുള്ളില്‍ നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് ലോകാരോഗ്യ സംഘടന അറിയിച്ചത്. ഏറെ ദുരിതം വിതച്ച സ്പാനിഷ് ഫ്ളുവിനെ തുടച്ചുനീക്കാനെടുത്തയത്രയും സമയം കൊവിഡിന് ഉണ്ടാകില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.

covid 19 corona virus
Advertisment