Advertisment

മഹാമാരിയുടെ പേരിൽ പുലിവാല് പിടിച്ച് ഒരുഗ്രാമം ; കൊറോണ വൈറസിന്റെ പേര് മൂലം വെട്ടിലായത് കൊറൗണ ഗ്രാമവാസികള്‍ ; സംഭവം ഇങ്ങനെ..

New Update

ഡൽഹി: ഉത്തർപ്രദേശിലെ സിതാപൂരിനടുത്തുള്ള കൊറൗണ ഗ്രാമ നിവാസികൾ കൊറോണ വെെറസിന്റെ പേര് മൂലം വെട്ടിലായിരിക്കുകയാണ്. വെെറസ് വ്യാപകമായതോടെ ഗ്രാമത്തിന്റെ ഈ പേര് കാരണം ‍തങ്ങൾ വിവേചനം നേരിടുകയാണെന്നും ഇവർ പറയുന്നു.

Advertisment

publive-image

ഞങ്ങളുടെ ഗ്രാമത്തിലെ ആളുകൾ ഭയപ്പെടുകയാണ്. ഞങ്ങൾ കൊറൗണ ഗ്രാമവാസികളാണെന്ന് പറയുമ്പോൾ മറ്റുള്ളവർ ഒഴിവാക്കുന്നു. ഇതൊരു ഗ്രാമമാണെന്ന് മറ്റുള്ളവർക്ക് മനസിലാവുന്നില്ല. ഞങ്ങൾ കൊറോണ വെെറസ് ബാധിതരല്ല-ഒരു പ്രദേശവാസി പറഞ്ഞു. ഫോൺകോളുകൾക്ക് മറുപടി നൽകാൻ പോലും ഇവർ ഭയക്കുന്നു.

'ഞങ്ങള്‍ റോഡിലേക്കിറങ്ങിയാല്‍ പൊലീസ് ചോദിക്കും എവിടേക്കാണെന്ന്,​ കൊറൗണയിലേക്കാണെന്ന് പറഞ്ഞാല്‍ അവര്‍ അസ്വസ്ഥരാകും. ഞങ്ങളുടെ ഗ്രാമത്തിന് ഇങ്ങനെ ഒരു പേരുണ്ടായാല്‍ ഞങ്ങള്‍ എന്തു ചെയ്യാനാണെന്ന് മറ്റൊരു പ്രദേശവാസി ചോദിക്കുന്നു.

ഫോണ്‍ വിളിക്കുമ്പോള്‍ കൊറൗണയില്‍ നിന്നാണെന്ന് പറഞ്ഞാല്‍ പറ്റിക്കുകയാണെന്ന് പലരും കരുതുന്നു. അവർ ഉടൻ തന്നെ ഫോണ്‍ കട്ട് ചെയ്യുകയാണ്- പ്രദേശവാസിയായ രാംജി ദിക്ഷിതി പറഞ്ഞു.

corona virus corouna village
Advertisment