Advertisment

കോട്ടിഫ് കപ്പ് അണ്ടര്‍ 20: അര്‍ജന്‍റീനയ്ക്കെതിരേ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

New Update

Advertisment

മാഡ്രിഡ്: ആഗസ്റ്റ് ആറ് ഇന്ത്യന്‍ ഫുട്‌ബോളിലെ ചരിത്ര നിമിഷം. സ്‌പെയ്‌നില്‍ നടക്കുന്ന അണ്ടര്‍ 20 കോട്ടിഫ് കപ്പില്‍ ഇന്ത്യ തുരത്തിയത് അര്‍ജന്റീനയുടെ അണ്ടര്‍ 20 ടീമിനെ. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം. പത്ത് പേരായി ചുരുങ്ങിയിട്ടും ഇന്ത്യ വിജയിച്ചു എന്നതാണ് ആശ്ചര്യപ്പെടുത്തുന്നത്. ദീപക് തഗ്രി, അന്‍വര്‍ അലി എന്നിവര്‍ ഇന്ത്യക്കായി ഗോളുകള്‍ നേടി.

ടൂര്‍ണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. മൗറീറ്റാനിയ, റീജിയന്‍ ഓഫ് ഡി മര്‍സിയ എന്നിവര്‍ക്കെതിരായിരുന്നു ഇന്ത്യയുടെ പരാജയം. എന്നാല്‍ മൂന്നാം മത്സരത്തില്‍ കഴിഞ്ഞ അണ്ടര്‍ 20 റണ്ണേഴ്‌സ് അപ്പായ വെനസ്വേലയെ ഗോള്‍ രഹിത സമനിലയില്‍ തളച്ചു. പിന്നാലെയാണ് അര്‍ജന്റീനയ്‌ക്കെതിരായ വിജയം. മുകളില്‍ പറഞ്ഞ മൂന്ന് ടീമുകളേയും തോല്‍പ്പിച്ച ടീമാണ് അര്‍ജന്റീന. അവരെയാണ് ഇന്ത്യന്‍ കുട്ടികള്‍ തോല്‍പ്പിച്ചത്.

മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ ഇന്ത്യ ഗോള്‍ നേടി. അര്‍ജന്റൈന്‍ ഗോള്‍ കീപ്പറുടെ പിഴവില്‍ നിന്നായിരുന്നു ഗോള്‍. കോര്‍ണര്‍ കിക്ക് കൈപ്പിടിയിലൊതുക്കുന്നതില്‍ ഗോള്‍ കീപ്പര്‍ക്ക് പിഴവ്  സംഭവിച്ചപ്പോള്‍ ദീപ്ക തഗ്രി അത് ഗോളാക്കി മാറ്റി. ഗോള്‍ നേടിയ ശേഷം ഇന്ത്യന്‍ താരങ്ങള്‍ ആത്മവിശ്വാസത്തോടെ പന്തുതട്ടി. കൃത്യമായ ഇടപെടലുകള്‍ നടത്തി. പ്രതിരോധവും മധ്യനിരയും ഒന്നിനൊന്ന് മെച്ചം.

രണ്ടാം പകുതിയിലും ഇന്ത്യ ക്ഷീണിച്ചില്ല. എന്നാല്‍ 54ാം മിനിറ്റില്‍ പ്ത്ത് പേരായി ചുരുങ്ങിയത് ആശങ്കപ്പെടുത്തി. അനികേത് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തേക്ക്. എങ്കിലും ഇന്ത്യ പിടിക്കൊടുത്തില്ല. അധികം വൈകാതെ ഇന്ത്യയുടെ രണ്ടാം ഗോളും വന്നു. അന്‍വര്‍ അലിയുടെ മനോഹരമായി ഫ്രീകിക്ക് ഗോള്‍. ബോക്‌സിന് പുറത്ത് നിന്ന് അന്‍വര്‍ എടുത്ത വലങ്കാലന്‍ കിക്ക് പോസ്റ്റിലിടിച്ച് ഗോള്‍ വരം കടന്നു. അര്‍ജന്റീനയുടെ ഗോള്‍ കീപ്പര്‍ ഒരു മുഴുനീളെ ഡൈവിങ് നടത്തിയെങ്കിലും തടയാനായില്ല. 72ാം മിനിറ്റില്‍ അര്‍ജന്റീന ആശ്വാസ ഗോള്‍ കണ്ടെത്തി. എന്നാല്‍ കൂടുതല്‍ പരിക്കുകളില്ലാതെ ഇന്ത്യക്ക് മത്സരം പൂര്‍ത്തിയാക്കാന്‍ സാധിച്ചു.

അടുത്തിടെ അര്‍ജന്റീനയുടെ ദേശീയ സീനിയര്‍ ടീമിന്റെ പരിശീലകനായി ചുമതലയേറ്റ ലിയോണല്‍ സ്‌കലോനിയാണ് അവരുടെ യൂത്ത് ടീമിന്റെ പരിശീലകന്‍. സഹായിയായി മുന്‍ അര്‍ജന്റൈന്‍ താരം പാബ്ലോ ഐമറും. അത്തരമൊരു ടീമിനെയാണ് ഇന്ത്യ മറികടന്നത്. ഇന്ത്യന്‍ ഫുട്‌ബോളിന് എന്നെന്നും ഓര്‍ക്കാവുന്ന ഒരു ജയം.

https://www.facebook.com/Sareesh07/videos/1784824941614614/?t=6

Advertisment