Advertisment

കൊറോണ ഭീതി; ഇന്ത്യയില്‍ നടക്കാനിരുന്ന ഷൂട്ടിങ്‌ ലോകകപ്പ്‌ മാറ്റിവച്ചു

New Update

കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നടക്കാനിരുന്ന ഷൂട്ടിങ്‌ ലോകകപ്പ്‌ മാറ്റിവച്ചു. . പുതുക്കിയ തീയതി പിന്നീടറിയിക്കും. മാര്‍ച്ച്‌ 15 മുതല്‍ 25 വരെയായിരുന്നു ലോകകപ്പ് നേരത്തെ നടത്താന്‍ തീരുമാനിച്ചിരുന്നത്.

Advertisment

publive-image

രോഗഭീതി കാരണം 22 രാജ്യങ്ങള്‍ ലോകകപ്പില്‍നിന്ന്‌ പിന്മാറിയതോടെയാണ് ലോകകപ്പ് മാറ്റിവെക്കാന്‍ തീരുമാനമായത്.

കൂടാതെ ഒളിമ്പിക്‌ ടെസ്‌റ്റ്‌ ചാമ്പ്യന്‍ഷിപ്പും മാറ്റിവെച്ചു. ചൈന, ഇറ്റലി, ദക്ഷിണ കൊറിയ, ജപ്പാന്‍, ഇറാന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇന്ത്യയില്‍ വിലക്ക് ഉള്ളതിനാല്‍ ഇപ്പോള്‍ മല്‍സരങ്ങള്‍ നടത്താന്‍ കഴിയില്ല. സൈപ്രസില്‍ നടന്ന ലോകകപ്പില്‍നിന്നും ഇന്ത്യന്‍ പിന്മാറിയിരുന്നു.

cotronavirus
Advertisment