Advertisment

ചുമയ്ക്കുമ്പോള്‍ പുറത്തേക്ക് തെറിക്കുന്ന ശ്രവത്തിന്റെ ഒരു തുള്ളി ആറ് മീറ്ററിലേറെ ദൂരത്തേക്ക് തെറിക്കും, രോഗപകര്‍ച്ചയ്ക്ക് കാരണമാകുക ചെറിയ തുള്ളികളെന്ന് പഠനം

New Update

ചുമയ്ക്കുമ്പോള്‍ പുറത്തേക്ക് തെറിക്കുന്ന ശ്രവത്തിന്റെ ഒരു തുള്ളി 6.6 മീറ്ററോളം ദൂരം സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്ന് പഠനം. സെക്കന്‍ഡില്‍ രണ്ട് മീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമ്പോള്‍ തുപ്പല്‍ 6.6 മീറ്റര്‍ ദൂരത്തേക്ക് തെറിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. വരണ്ട അന്തരീക്ഷത്തില്‍ ഇതിനേക്കാള്‍ കൂടുതല്‍ ദുരത്തിലേക്ക് സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്നും പഠനത്തില്‍ പറയുന്നു.

Advertisment

publive-image

ചുമയ്ക്കുന്ന വ്യക്തിയുമായി കുറഞ്ഞത് ഒരു മീറ്ററെങ്കിലും ദൂരം പാലിച്ചാല്‍ മാത്രമേ ശ്രവം വന്നു പതിക്കുന്നത് ഒഴിവാക്കാന്‍ കഴിയൂ. ഒരാള്‍ സാധാരണ ചുമയ്ക്കുമ്പോള്‍ ആയിരക്കണക്കിന് തുള്ളികളാണ് പുറന്തള്ളുന്നത്.

അതുകൊണ്ട് മാസ്‌ക് ധരിക്കുന്നതിനൊപ്പം സാമൂഹിക അകലവും പാലിച്ചാല്‍ മാത്രമേ വൈറസ് പകരുന്നതടക്കമുള്ള സാധ്യതകള്‍ കുറയ്ക്കാന്‍ കഴിയൂ എന്ന് പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

ചുമയ്ക്കുമ്പോള്‍ പുറന്തള്ളപ്പെടുന്ന വലിയ തുള്ളികള്‍ പെട്ടെന്ന് നിലംപതിക്കും. അതേസമയം ഇടത്തരം വലുപ്പമുള്ളവ ബാഷ്പീകരിച്ച് ചെറിയ തുള്ളികളായി മാറും. ഇവ കാറ്റില്‍ കൂടുതല്‍ ദൂരത്തിലേക്ക് സഞ്ചരിക്കും. അതുകൊണ്ടുതന്നെ ചെറിയ തുള്ളികളാണ് മറ്റൊരാളുടെ ശരീരത്തിലേക്ക് പെട്ടെന്ന് കടന്നുചെല്ലുന്നത്. ഇത് ശ്വാസനാളിയില്‍ അണുബാധയുണ്ടാക്കും.

സിംഗപ്പൂരിലെ ഒരു സംഘം ഗവേഷകരാണ് പഠനം നടത്തിയത്. ഫിസിക്‌സ് ആന്‍ഡ് ഫഌയിഡ്‌സ് എന്ന് ജേണലില്‍ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

covid 19
Advertisment