Advertisment

മോദി ഗില്ലി ദണ്ട കളിച്ചു നടക്കുന്ന സമയത്ത് ഇന്ത്യ ഭക്രാ നംഗല്‍ അണക്കെട്ടുണ്ടാക്കിയിട്ടുണ്ട്....ഒരു സമയത്ത് നിങ്ങള്‍ യുവാക്കളോട് പക്കവട ഉണ്ടാക്കാന്‍ പറയുന്നു.... ചില സമയത്ത് കാവല്‍ക്കാരെ കുറിച്ച് സംസാരിക്കുന്നു.... എന്നാല്‍ രാജ്യത്തിന് വേണ്ടത് കാവല്‍ക്കാരനെയല്ല. ഒരു നല്ല പ്രധാനമന്ത്രിയെയാണ്'.... ബിജെപി വക്താവിനോട് യുവാവിന്റെ മറുപടി വൈറലാകുന്നു ...വീഡിയോ കാണാം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂദല്‍ഹി: താന്‍ രാജ്യത്തിന്റെ കാവല്‍ക്കാരനാണെന്ന് ആവര്‍ത്തിച്ച് പറയുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുന്ന കൗമാരക്കാരന്റെ വീഡിയോ വൈറലാവുന്നു. ആജ്തക് ചാനലിലെ 'Takkar' എന്ന പരിപാടിക്കിടെയാണ് ബി.ജെ.പി വക്താവിന് നേരെ വിമര്‍ശനമുന്നയിച്ചത്.

Advertisment

publive-image

'ഒരു സമയത്ത് നിങ്ങള്‍ യുവാക്കളോട് പക്കവട ഉണ്ടാക്കാന്‍ പറയുന്നു. ചില സമയത്ത് കാവല്‍ക്കാരെ കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ രാജ്യത്തിന് വേണ്ടത് കാവല്‍ക്കാരനെയല്ല. ഒരു നല്ല പ്രധാനമന്ത്രിയെയാണ്' കാവല്‍ക്കാരനെയല്ല'. എന്ന് വേദിയില്‍ നില്‍ക്കുന്ന ബിജെപി വ്ക്താവിനോട് കൗമാരക്കാരന്‍ പറഞ്ഞു.

'2014ന് മുന്‍പ് ഇന്ത്യ പാമ്പാട്ടികളുടെ നാടായിരുന്നു എന്നാണ് മോദി പറഞ്ഞത്. എന്നാല്‍ പ്രധാനമന്ത്രി ജനിച്ചപ്പോള്‍ ശാസ്ത്ര വിദ്യഭ്യാസത്തിനായി ഇന്ത്യ ഹോമി ഭാഭ സെന്റര്‍ സ്ഥാപിച്ചിട്ടുണ്ട്. അദ്ദേഹം ഗില്ലി ദണ്ട കളിച്ചു നടക്കുന്ന സമയത്ത് ഇന്ത്യ ഭക്രാ നംഗല്‍ അണക്കെട്ടുണ്ടാക്കിയിട്ടുണ്ട്.' കൗമാരക്കാരന്‍ പറഞ്ഞു.

Advertisment