Advertisment

ഹാരിസ് കൗണ്ടിയില്‍ ഫെയ്‌സ് മാസ്ക് നിര്‍ബന്ധമാക്കി വീണ്ടും ജഡ്ജിയുടെ ഉത്തരവ്

New Update

publive-image

Advertisment

ഹാരിസ് കൗണ്ടി (ഹൂസ്റ്റണ്‍): ഹാരിസ് കൗണ്ടിയില്‍ ഫേയ്‌സ് മാസ്ക് ഉത്തരവ് ഓഗസ്റ്റ് 26ന് അവസാനിച്ചുവെങ്കിലും വീണ്ടും പതിനാലു ദിവസത്തേക്ക് കൂടി നിര്‍ബന്ധമാക്കികൊണ്ട് ഹാരിസ് കൗണ്ടി ജഡ്ജ് ലിന ഹിഡല്‍ഗൊ പുതിയ ഉത്തരവിട്ടു.

കൗണ്ടിയിലെ എല്ലാ ജീവനക്കാരും, കസ്റ്റമേഴ്‌സും ഫേയ്‌സ് മാസ്ക് ധരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹാരിസ് കൗണ്ടിയില്‍ താമസിക്കുന്നവര്‍ക്കും ഉത്തരവ് ബാധകമാണ്.

കച്ചവട സ്ഥാപനങ്ങള്‍ ജഡ്ജിയുടെ ഉത്തരവ് പാലിക്കുന്നില്ലെങ്കില്‍ 1000 ഡോളര്‍ വരെ പിഴ ഈടാക്കുന്നതിനും ഉത്തരവില്‍ വ്യവസ്ഥയുണ്ട്.

പത്തു വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും ഇതു ബാധകമാണ്. നിയമനം അനുസരിക്കാത്ത വ്യക്തികളില്‍ നിന്നും പിഴ ഈടാക്കുമെന്ന് ഉത്തരവില്‍ പറയുന്നു.

പൊതുജനാരോഗ്യത്തിന് ഭീഷണിയുയര്‍ത്തുന്ന വൈറസ് ഇപ്പോള്‍ നിലവിലില്ല എന്നു ടെക്‌സസ് ഗവര്‍ണര്‍ ഗ്രോഗ് ഏബട്ട് പ്രഖ്യാപിച്ചതിനുശേഷമാണ് ഹാരിസ് കൗണ്ടി ജഡ്ജിയുടെ ഈ ഉത്തരവെന്ന് കൗണ്ടി അധികൃതര്‍ പറയുന്നു.

ഹാരിസ് കൗണ്ടിയില്‍ മാത്രം ഇതുവരെ 100,000 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഏറ്റവും ഒടുവില്‍ (ആഗസ്റ്റ് 28 വൈകിട്ട് 4 മണിക്ക് ) ലഭിച്ച റിപ്പോര്‍ട്ടിനനുസരിച്ച് ഹാരിസ് കൗണ്ടിയില്‍ 103088 കോവിഡ് 19 കേസ്സുകളും 1282 മരണവുമാണ് സംഭവിച്ചിരിക്കുന്നത്. 79956 രോഗികള്‍ സുഖം പ്രാപിച്ചതായും അധികൃതര്‍ അറിയിച്ചു.

us news
Advertisment