Advertisment

ഓസ്‌ട്രേലിയയിലെ മലയാളി ദമ്പതികളുടെ മരണം മധുവിധും തീരും മുമ്പെ ; ട്രക്കുമായി കൂട്ടിയിടിച്ച കാറില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയത് തിരിച്ചറിയാന്‍ പോലും സാധിക്കാത്ത വിധം ; നെഞ്ചുപിടഞ്ഞ് ബന്ധുക്കള്‍

New Update

ഓസ്ട്രേലിയ : ഓസ്‌ട്രേലിയയിലെ മലയാളി ദമ്പതികളുടെ മരണം മധുവിധും തീരും മുമ്പെ . ഓസ്ട്രേലിയയില്‍ ന്യൂ സൗത്ത് വെയില്‍സിലെ ഡബ്ബോയിലാണ് സംഭവം. പെരുമ്പാവൂര്‍ സ്വദേശികളായ ആല്‍ബിന്‍ മത്തായി, ഭാര്യ നീനു എന്നിവരാണ് മരിച്ചത്. ക്യൂന്‍സ് ലാന്‍ഡില്‍ നിന്ന് ഡാബ്ലോയിലേക്കുളള ഹൈവേയില്‍ ഇന്ത്യന്‍ സമയം കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഏഴുമണിക്കായിരുന്നു അപകടം.

Advertisment

publive-image

ട്രക്കിലിടിച്ച കാര്‍ പൂര്‍ണമായും കത്തിനശിച്ചു. അപകടത്തെ തുടര്‍ന്ന് ഏഴുവാഹനങ്ങള്‍ കൂട്ടിടിച്ചു. 10 പേര്‍ക്ക് പരുക്കേറ്റു. റോഡിൽ നിന്നു മറിഞ്ഞ് കത്തിയ നിലയിലായിരുന്നു കാറെന്ന് ഒറാന മിഡ്–വെസ്റ്റേൻ ജില്ലാ പൊലീസ് ബന്ധുക്കളെ അറിയിച്ചു. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നതായും പൊലീസ് അറിയിച്ചിട്ടുണ്ട്.

പൊലീസെത്തി തീയണച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മൃതദേഹം തിരിച്ചറിയാൻ ബുദ്ധിമുട്ടായിരുന്നു. ഡാബ്ലോയില്‍ ഷോപ്പിങ്ങിനായി പോവുയായിരുന്നു ഇരുവരും. പുതിയതായി വാടകയ്ക്കെടുത്ത വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ കാറിൽ പോകുമ്പോഴായിരുന്നു അപകടമെന്നു ബന്ധുക്കൾ പറഞ്ഞു.

പെരുമ്പാവൂര്‍ അല്ലപ്ര സ്വദേശിയായ ആല്‍വിനും മൂവാറ്റുപുഴ മുളവൂര്‍ സ്വദേശിയായ നീനും ഒരുമാസം മുമ്പാണ് വിവാഹിതരായത്. ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയറായിരുന്നു ആൽബിൻ. കൂനാബറാബ്രൻ ഹെൽത്ത് സർവീസിലെ നഴ്സായിരുന്നു നിനു. മൂവാറ്റുപുഴ മുളവൂർ പുതുമനക്കുഴി എൽദോസ്–സാറാമ്മ ദമ്പതികളുടെ മകളാണ് നിനു.

മധുവിധു തീരും മുൻപെയാണ് ദമ്പതികളെ മരണം തട്ടിയെടുത്തത്. ഒരു മാസം മുൻപ് യാത്ര പറഞ്ഞിറങ്ങിയവരുടെ മരണവാർത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വിശ്വസിക്കാനാകുന്നില്ല. ഒക്ടോബർ 28നായിരുന്നു ഇവരുടെ വിവാഹം. നവംബർ 20ന് ഇവർ ഓസ്ട്രേലിയയിലേക്ക് പോയി.

2 വർഷമായി ഓസ്ട്രേലിയയിൽ നഴ്സാണ് നിനു. സോഫ്റ്റ്‌വെയർ എൻജിനീയറായിരുന്നു ആൽബിൻ കൂടുതൽ മെച്ചപ്പെട്ട ജോലി തേടിയാണ് ഓസ്ട്രേലിയയിലേക്കു പോയത്.

Advertisment