Advertisment

മിശ്ര വിവാഹം ചെയ്ത സ്ത്രീ കന്നുകാലിയല്ല, അവകാശങ്ങളുള്ള സ്വതന്ത്ര വ്യക്തി: മധ്യകാലഘട്ടത്തിലെ തിന്മകൾ ഇന്നത്തെ കാലഘട്ടത്തിൽ ഉന്മൂലനം ചെയ്യേണ്ടത് അത്യാവശ്യമാണ്”; ഹിമാചൽ പ്രദേശ് ഹൈക്കോടതി

New Update

ഡല്‍ഹി: മിശ്ര വിവാഹം ചെയ്ത സ്ത്രീ അവകാശങ്ങളുള്ള ഒരു സ്വതന്ത്ര വ്യക്തിയാണെന്നും അവളുടെ ആഗ്രഹപ്രകാരം വിവേചനാധികാരം പ്രയോഗിക്കാൻ കഴിയുമെന്നും ഹിമാചൽ പ്രദേശ് ഹൈക്കോടതി.

Advertisment

publive-image

“ഇന്ത്യയിൽ, വേദ കാലഘട്ടം മുതൽ സ്ത്രീയെ തുല്യരായി മാത്രമല്ല, പുരുഷനേക്കാൾ ഉയർന്ന സ്ഥാനത്താണ് കണക്കാക്കുന്നത്, മധ്യകാലഘട്ടത്തിലെ തിന്മകൾ ഇന്നത്തെ കാലഘട്ടത്തിൽ ഉന്മൂലനം ചെയ്യേണ്ടത് അത്യാവശ്യമാണ്”: ഹിമാചൽ പ്രദേശ് ഹൈക്കോടതി പറഞ്ഞു.

ജാതി മാറിയുള്ള വിവാഹത്തോടുള്ള എതിർപ്പ് ആത്മീയവും മതപരവുമായ അജ്ഞതയുടെ ഫലമാണെന്ന് ഹിമാചൽ പ്രദേശ് ഹൈക്കോടതി അടിവരയിട്ടു പറഞ്ഞു.

ഒരു സ്ത്രീ കന്നുകാലിയോ ജീവനില്ലാത്ത വസ്തുവോ അല്ല, മറിച്ച് ജീവനുള്ള സ്വതന്ത്ര വ്യക്തിയാണെന്നും. മറ്റുള്ളവരെപ്പോലെ അവർക്കും അവകാശങ്ങൾ ഉണ്ടെന്നും, പ്രായപൂർത്തി അയാൽ അവളുടെ ഇഷ്ടത്തിനനുസരിച്ച് വിവേചനാധികാരം വിനിയോഗിക്കാമെന്നും കോടതി വിധിച്ചു.

ഉയർന്ന ജാതിക്കാരിയായ ഒരു സ്ത്രീ (രജപുത്) താഴ്ന്ന ജാതിക്കാരനുമായി വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് വിവേക് സിംഗ് താക്കൂറിന്റെ ബെഞ്ച്.

court order
Advertisment