Advertisment

യു.എന്‍.എ സാമ്പത്തിക ക്രമക്കേട് കേസില്‍ ഹൈക്കോടതി ഇടപെടല്‍ ; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ നിര്‍ദേശം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സിങ് അസോസിയേഷന്റെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസ് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

Advertisment

publive-image

അന്വേഷണം നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജാസ്മിന്‍ ഷാ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ക്രൈം എ.ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയത്.

യു.എന്‍.എയില്‍ മൂന്നുകോടിയുടെ അഴിമതി നടന്നുവെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ജാസ്മിന്‍ ഷാ ഒന്നാം പ്രതി പ്രതിയായ കേസില്‍, സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, ഓഫീസ് ജീവനക്കാരന്‍ ജിത്തു, ഡ്രൈവര്‍ നിധിന്‍ മോഹന്‍ തുടങ്ങിയവരാണ് മറ്റു പ്രതികള്‍.

വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജാസ്മിന്‍ ഷാ മൂന്നരക്കോടി രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയെന്നും ഇതേക്കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യു.എന്‍.എ മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷ് ഡി.ജി.പിക്ക് പരാതി നല്‍കുകയായിരുന്നു.

Advertisment