Advertisment

കുവൈറ്റില്‍ സോഷ്യല്‍മീഡിയ വഴി സൗദി അറേബ്യയെ അവഹേളിച്ച യുവാവിന് മൂന്ന് വര്‍ഷം കഠിന തടവ് ;വിവിധ കേസുകളിലായി 33 വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ച പ്രതി ശിക്ഷ അനുഭവിക്കാതെ ബ്രിട്ടനില്‍ സുഖവാസത്തില്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ സോഷ്യല്‍മീഡിയ വഴി സൗദി അറേബ്യയെ അവഹേളിച്ച യുവാവിന് മൂന്ന് വര്‍ഷം കഠിന തടവ് . കുവൈറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. ബ്രിട്ടനില്‍ കഴിയുന്ന കുവൈത്ത് പൗരന്‍ അബ്ദുല്ല അല്‍ സാലിഹിന്റെ ശിക്ഷയാണ് വര്‍ദ്ധിപ്പിച്ചത്.

publive-image

സൗദി, യുഎഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങളെ അവഹേളിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പരാമര്‍ശം നടത്തിയതിന് ഇയാള്‍ക്ക് നാല് കേസുകളിലായി 33 വര്‍ഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. എന്നാല്‍ ശിക്ഷ അനുഭവിക്കാതെ ഇയാള്‍ വിദേശത്ത് തുടരുകയാണ്.

kuwait kuwait latest
Advertisment