Advertisment

പമ്പയിലെ ഗതാഗത നിയന്ത്രണം ; കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയെ വിളിച്ച് വരുത്തുമെന്ന് കോടതി

New Update

കൊച്ചി : പമ്പയിലേക്ക് വാഹനങ്ങൾ കടത്തിവിടാനുള്ള ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയെ വിളിച്ച് വരുത്തുമെന്ന് ഹൈക്കോടതി . നിലയ്ക്കലിൽ ഭക്തരുടെ വാഹനങ്ങൾ തടയുന്നുവെന്ന പരാതിയിൽ പൊലീസിനെ ഹൈക്കോടതി വിമർശിച്ചു.

Advertisment

publive-image

നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് ചെറു സ്വകാര്യ വാഹനങ്ങൾ കടത്തി വിടാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ചെറു വാഹനങ്ങൾ കടത്തി വിടുന്നതിൽ എതിർപ്പില്ലെന്ന് സർക്കാരുംകോടതിയെ അറിയിച്ചിരുന്നു. പമ്പയിലേക്ക് പോകുന്ന വാഹനങ്ങൾ തീർത്ഥാടകരെ ഇറങ്ങിയ ശേഷം നിലയ്ക്കലിൽ പാർക്ക് ചെയ്യണം. ദർശനം കഴിഞ്ഞ് മടങ്ങുന്ന ഭക്തർക്ക് വാഹനങ്ങൾ പമ്പയിലേക്ക് വിളിച്ച് വരുത്താമെന്നുമായിരുന്നു ഉത്തരവ്.

ശബരിമലയുമായി ബന്ധപ്പെട്ട ഇതര റിപ്പോർട്ടുകൾ പരിഗണിക്കവേയാണ് ഈ ഉത്തരവ് പാലിക്കുന്നില്ലെന്ന പരാതി അഭിഭാഷകർ ഉന്നയിച്ചത്. വിധി നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.

പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയെ വിളിച്ച് വരുത്തേണ്ടിവരും. കോടതി ഉത്തരവ് കർശനമായി നടപ്പാക്കാനുള്ള ബാധ്യത പൊലീസിനുണ്ടെന്നും കോടതി വ്യക്തമാക്കി.

court sabarimala pamba
Advertisment