Advertisment

തദ്ദേശീയ കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ ഇന്ത്യ; കൊവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി

New Update

publive-image

Advertisment

ന്യൂഡല്‍ഹി: തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ മരുന്നായ കൊവാക്സിന്റെ മനുഷ്യരിലെ പരീക്ഷണം മൂന്നാം ഘട്ടത്തിലേയ്ക്ക്. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് ഈ മാസം രണ്ടിനാണു ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് (ഡിസിജിഐ) ഇതിനായി അപേക്ഷ നൽകിയത്.

ഡല്‍ഹി, മുംബൈ, പട്‌ന, ലക്‌നൗ തുടങ്ങി രാജ്യത്തെ 19 കേന്ദ്രങ്ങളിലായാണ് ക്ലിനിക്കല്‍ പരീക്ഷണം നടക്കുന്നത്. ഇതുവരെ പതിനെട്ട് വയസിനു മുകളിലുള്ള 28,500 പേരില്‍ പരീക്ഷണം നടത്തിക്കഴിഞ്ഞതായും ഭാരത് ബയോടെക് ഡി.സി.ജി.ഐക്ക് നല്‍കിയ അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.

കോവാക്സീൻ കൂടാതെ സൈഡസ് കാഡിലയുടെ തദ്ദേശീയ വാക്സീനും രണ്ടാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിലാണ്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ആസ്ട്രസെനേക എന്ന കമ്പനിയുമായി ചേര്‍ന്ന് നടത്തുന്ന ഓക്‌സ്‌ഫോര്‍ഡ് കോവിഡ് വാക്‌സിന്‍ പരീക്ഷണവും രണ്ട്, മൂന്ന് ഘട്ടങ്ങളിലാണുള്ളത്.

Advertisment