Advertisment

ഇന്ത്യയില്‍ 2 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കുള്ള കൊവാക്‌സിന്‍ സെപ്റ്റംബറില്‍; എയിംസ് മേധാവിയുടെ സുപ്രധാന പ്രഖ്യാപനം; സ്‌കൂളുകള്‍ സുരക്ഷിതമായി തുറക്കാന്‍ വഴിയൊരുങ്ങുന്നു!

New Update

publive-image

Advertisment

ഡല്‍ഹി: ഇന്ത്യയില്‍ കുട്ടികള്‍ക്ക് കൊറോണാവൈറസിന് എതിരായ വാക്‌സിന്‍ സെപ്റ്റംബറില്‍ എത്തുമെന്ന് എയിംസ് ഡല്‍ഹി ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. കൊവിഡ്19ന് എതിരായ സര്‍ക്കാരിന്റെ ടാസ്‌ക് ഫോഴ്‌സിലെ സുപ്രധാന അംഗമാണ് മുന്‍നിര പള്‍മനോളജിസ്റ്റായ ഡോ. ഗുലേറിയ.

കുട്ടികള്‍ക്കായുള്ള കൊവാക്‌സിന്റെ ഫേസ് 2, 3 ട്രയല്‍സ് പൂര്‍ത്തിയാക്കിയ ശേഷമുള്ള ഡാറ്റ സെപ്റ്റംബറില്‍ ലഭ്യമാകും. ഇതേ മാസത്തില്‍ തന്നെ അംഗീകാരവും ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷയെന്ന് എയിംസ് മേധാവി ഇന്ത്യ ടുഡെ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഫിസര്‍/ബയോഎന്‍ടെക് വാക്‌സിന് ഇന്ത്യയില്‍ അംഗീകാരം ലഭിച്ചാല്‍ ഇതും കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി എയിംസില്‍ ട്രയല്‍സിനായി കുട്ടികളെ സ്‌ക്രീനിംഗ് നടത്തി തുടങ്ങിയിട്ടുണ്ട്. 2 വയസ്സ് മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികളെയാണ് ട്രയല്‍സില്‍ ഉള്‍പ്പെടുത്തുന്നത്.

മേയ് 12നാണ് ഭാരത് ബയോഎന്‍ടെക്കിന് കുട്ടികളിലെ ഫേസ് 2, ഫേസ് 3 ട്രയല്‍സ് നടത്താന്‍ ഡിജിസിഐ അനുമതി നല്‍കിയത്. സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ഇത് സൂപ്പര്‍ സ്‌പ്രെഡിംഗ് ചടങ്ങായി മാറാതിരിക്കാനുള്ള നയങ്ങളാണ് സര്‍ക്കാര്‍ പരിശോധിക്കേണ്ടതെന്നും ഡോ. രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കി.

covaxin children AIIMS chief
Advertisment