Advertisment

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3.18 ലക്ഷം പിന്നിട്ടു; മരണനിരക്ക് 12000 കടന്നു; പൂനെയിലും താനെയിലും രോഗവ്യാപനം രൂക്ഷം

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

Advertisment

മുംബൈ: മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 8240 പേര്‍ക്ക്. ഇതുവരെ 318695 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.

176 മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ 12030 ആയി. 5460 പേര്‍ ഇന്ന് കൊവിഡ് മുക്തരായി. 175029 പേരുടെ രോഗം ഇതുവരെ ഭേദമായിട്ടുണ്ട്. 131334 പേര്‍ നിലവില്‍ ചികിത്സയിലാണ്.

പൂനെയിലും താനെയിലും മുംബൈയിലും രോഗവ്യാപനം രൂക്ഷമാവുകയാണ്. പൂനെയില്‍ ഇന്ന് 2400 പേര്‍ക്കും താനെയില്‍ 1638 പേര്‍ക്കും മുംബൈയില്‍ 1035 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

മുംബൈയിലെ രോഗബാധിതരുടെ എണ്ണം 102423 (മരണസംഖ്യ-5755, ഇന്ന്-41) ആയും, താനെയില്‍ 76749 ആയും പൂനെയില്‍ 57024 ആയും ഉയര്‍ന്നു.

Advertisment