Advertisment

പെരിന്തല്‍മണ്ണ ബെവ്‌കോ ഔട്ട്‌ലെറ്റിലെ 11 ജീവനക്കാര്‍ക്ക് കോവിഡ്

New Update

മലപ്പുറം: പെരിന്തല്‍മണ്ണ ബെവ്‌കോ ഔട്ട്‌ലെറ്റിലെ  11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ ഇവിടത്തെ സെക്യൂരിറ്റി ജീവനക്കാരന് കോവിഡ് പോസിറ്റീവ് ആയിരുന്നു.

Advertisment

publive-image

ഇതേ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നവര്‍ക്കാണ് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചത്. സെക്യൂരിറ്റി ജീവനക്കാരന് കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഔട്ട്‌ലെറ്റും പരിസരങ്ങളും  അണുമുക്തമാക്കിയിരുന്നു.

നിലവില്‍ മറ്റ് ഔട്ട്‌ലെറ്റുകളില്‍ നിന്നുള്ള 5 ജീവനക്കാരെ ഇവിടേക്ക് നിയോഗിച്ചിട്ടുണ്ട്.  ഔട്ട്‌ലെറ്റ് അടച്ചിടേണ്ട സാഹചര്യം ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ചവര്‍ ക്വാറന്റൈനില്‍ പോകുന്നതിന്റെ തലേന്ന് അങ്ങാടിപ്പുറത്തെ ഡിപ്പോയിലും ബന്ധപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവിടെയുള്ള 3 പേരോടും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

covid 19
Advertisment