Advertisment

കോവിഡ് 19: ക്വാറന്റൈന്‍ കഴിഞ്ഞു സൗദിയില്‍ 2500 പേര്‍ വീടുകളിലേക്ക് .പരിശോധനഫലം നെഗറ്റിവ്.

author-image
admin
New Update

റിയാദ്: കൊറോണ വൈറസ്‌ നിരീക്ഷണത്തില്‍ വെച്ചിരുന്ന 2500 പേരുടെ പരിശോധന ഫലം നെഗറ്റിവ് ആയാതിനാല്‍ എല്ലാവര്‍ക്കും വീട്ടിലേക്ക് പോകാം 14 ദിവസത്തെ ഹോട്ടല്‍വാസം കഴിഞ്ഞാണ് എല്ലാവരും സന്തോഷത്തോടെ വീട്ടിലേക്ക് തിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം വെക്തമാക്കി.ഏറ്റവും നല്ല പരിചരണമാണ് തങ്ങള്‍ക്ക് ലഭിച്ചത് മന്ത്രാലയത്തിനും ഡോക്ടര്‍മാര്‍ നേഴ്സ് തുടങ്ങി എല്ലാവര്‍ക്കും നന്ദി അറിയിച്ചാണ് എല്ലാവരും മടങ്ങിയത്.

publive-image

കഴിഞ്ഞ പതിനാലു ദിവസമായി വിദഗ്ധ ആരോഗ്യപ്രവര്‍ത്തകരുടെ കീഴില്‍ ,ഇസ്തറഹ, ഫര്‍ണിഷഡ് അപാര്‍ട്മെന്‍റ് തുടങ്ങിയ സ്ഥലങ്ങളിലാണ് 2500 പേരെയും താമസിപ്പിച്ചിരുന്നത് ഇവരുടെ റൂമുകളില്‍ സ്ഥാപിച്ചിരുന്ന സ്ക്രീനുകള്‍ വഴി രോഗികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും മാനസിക പിരിമുറുക്കം കുറക്കുന്നതിനുള്ള വഴികള്‍ ആരോഗ്യ ബോധവല്‍ക്കരണം അടക്കം അതികൃതര്‍ നല്‍കിയിരുന്നത്.വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരെ എയര്‍ പോര്‍ട്ട്‌ അതോറിറ്റി രാജ്യത്തെ വിവിധ ഹോട്ടലുകളിലായിരുന്നു താമസിപ്പിച്ചിരുന്നത്. കൂടുതല്‍ ആളുകളെ ഉള്‍ കൊള്ളാനും രാജ്യത്തെ വിവിധ ഹോട്ടലുകള്‍ അതികൃതര്‍ സജ്ജമാക്കിയിട്ടുണ്ട്

Advertisment