Advertisment

യുകെയെ വിറപ്പിക്കുന്ന AY.4.2 ഇന്ത്യയിലും; പുതിയ വേരിയന്റിന്റെ 17 കേസുകൾ കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളില്‍ കണ്ടെത്തി

New Update

ന്യൂഡൽഹി: യുകെയില്‍ അതിവേഗം പടരുന്ന  കൊവിഡിന്റെ പുതിയ എവൈ.4.2 വേരിയന്റില്‍ നിന്നുള്ള പതിനേഴു കേസുകൾ ഇന്ത്യയിലും കണ്ടെത്തി. രാജ്യത്ത് ആറ് സംസ്ഥാനങ്ങളിൽ പുതിയ വേരിയന്റില്‍ നിന്നുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ് ഇപ്പോള്‍.

Advertisment

publive-image

ഈ സാമ്പിളുകൾ 2021 മെയ്, സെപ്റ്റംബർ മാസങ്ങളിൽ ശേഖരിച്ചതാണ്.  ഇന്ത്യയിൽ നിന്ന് മൊത്തം 19,466 സീക്വൻസുകൾ ഇതേ കാലയളവിൽ GISAID-ന് സമർപ്പിച്ചു.

നിലവിൽ പ്രചരിക്കുന്ന വേരിയന്റിന്റെ ഒരു ഭാഗമെന്ന നിലയിൽ ഓരോ സംസ്ഥാനത്തും ഇത് നിരീക്ഷിക്കേണ്ടതുണ്ടെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ജൂലൈ 7, 17 തീയതികളിൽ ശേഖരിച്ച രണ്ട് സീക്വൻസുകൾ കർണാടക റിപ്പോർട്ട് ചെയ്തു. ആന്ധ്രാപ്രദേശിൽ നിന്ന് ഓഗസ്റ്റ് 11 നും സെപ്റ്റംബർ 9 നും ഇടയിൽ ഏഴ് സീക്വൻസുകൾ ശേഖരിച്ചു.

കേരളത്തില്‍ ജൂലൈ 16 നും 21 നും ഇടയിൽ 4 സീക്വൻസുകൾ ശേഖരിച്ചു. സെപ്തംബർ 4 നും 11 നും ഇടയിൽ തെലങ്കാനയിൽ നിന്ന് രണ്ട് സീക്വൻസുകൾ ശേഖരിച്ചു.  സെപ്റ്റംബർ 1-ന് മഹാരാഷ്ട്രയിൽ നിന്ന് ഒരു സീക്വൻസ് ശേഖരിച്ചു. AY.4.2 ന്റെ ആദ്യ സാമ്പിൾ ജമ്മു കശ്മീരിൽ നിന്ന് മെയ് 29 ന് ശേഖരിച്ചു.

ഡെൻമാർക്ക്, ജർമ്മനി, അയർലൻഡ് തുടങ്ങിയ ഏതാനും യൂറോപ്യൻ രാജ്യങ്ങളിലും എവൈ.4.2 റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്‌ . ബ്രിട്ടീഷ് ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ ഇത് യഥാർത്ഥ ഡെൽറ്റയേക്കാൾ 15 ശതമാനം വരെ കൂടുതൽ പകരാൻ സാധ്യതയുണ്ട്.

 

covid 19
Advertisment