Advertisment

ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ സപ്പോർട്ട് സ്റ്റാഫിലെ രണ്ട് പേർക്ക് കൊവിഡ്; ഇന്ത്യ - ശ്രീലങ്ക പരമ്പര നീട്ടിവെച്ചേക്കും

New Update

publive-image

Advertisment

കൊളംബോ: ശ്രീലങ്കന്‍ ക്യാമ്പിലെ കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധിച്ചതോടെ ഈ മാസം 13-ന് ആരംഭിക്കേണ്ട ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം നീട്ടിവെയ്ക്കാന്‍ സാധ്യത. ഈ മാസം 13ന് ആരംഭിക്കാനിരുന്ന പരമ്പര 17ലേക്ക് നീട്ടുമെന്നാണ് സൂചന. ബിസിസിഐ​ കൂടി അം​ഗീകരിച്ചാൽ പുതിയ തീയതികൾ പ്രഖ്യാപിക്കും.

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്‍റെ ബാറ്റിംഗ് പരിശീലകനായ ഗ്രാന്‍റ് ഫ്ലവറിന് കൊവിഡ‍് സ്ഥിരീകരിച്ചതിന് പിന്നാലെ ടീമിന്റെ ഡാറ്റാ അനലിസ്റ്റായ ജി ടി നിരോഷനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ത്യക്കെതിരായ ഏകദിന-ടി20 പരമ്പര തുടങ്ങാൻ നാല് ദിവസം മാത്രം ബാക്കിയിരിക്കെ ശ്രീലങ്കൻ ടീമിലെ സപ്പോർട്ട് സ്റ്റാഫിലുള്ള രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് ഇന്ത്യൻ ടീമിനെയും ആശങ്കയിലാഴ്ത്തിയിരുന്നു.

ഈ സാഹചര്യത്തിലാണ് പരമ്പര നീട്ടിവെച്ചേക്കുമെന്ന സൂചനകള്‍ വരുന്നത്. ഇതനുസരിച്ച് ഏകദിനങ്ങള്‍ ജൂലായ് 17, 19, 21 തീയതികളിലേക്കും ട്വന്റി 20 പരമ്പര 24, 25, 27 തീയതികളിലേക്കും മാറ്റിയേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisment