Advertisment

തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്; 24 മണിക്കൂറിനിടയില്‍ രോഗം സ്ഥിരീകരിച്ചത് 4244 പേര്‍ക്ക്; സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 138470 ആയി, ഇന്നലെ 68 മരണവും; ആകെ മരണം 1966 ആയി; ചെന്നൈയില്‍ മാത്രം മരണം 1250 കഴിഞ്ഞു

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 24 മണിക്കൂറിനിടയില്‍ രോഗം സ്ഥിരീകരിച്ചത് 4244 പേര്‍ക്ക്. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 138470 ആയി. ഇന്നലെ 68 മരണവും റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 1966 ആയി.

Advertisment

publive-image

ചെന്നൈയില്‍ മാത്രം മരണം 1250 കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ചെന്നൈയില്‍ ഇന്നലെ 1180 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 77338 ആയി. ഇന്നലെ 32 മരണമാണ് ചെന്നൈ നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.

തിരുവള്ളൂരില്‍ 234 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു.മധുരയില്‍ 321 പേര്‍ക്കും കാഞ്ചീപുരത്ത് 388 പേര്‍ക്കും, തിരുവണ്ണാമലൈയില്‍ 151 പേര്‍ക്കും വെള്ളൂരില്‍ 150 പേര്‍ക്കും തൂത്തുക്കുടിയില്‍ 137 പേര്‍ക്കും സേലത്ത് 100 പേര്‍ക്കും തിരുനെല്‍വേലിയില്‍ 129 പേര്‍ക്കും തേനിയില്‍ 115 പേര്‍ക്കും ഗൂഡലൂരില്‍ 16 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

latest news covid 19 corona virus covid 19 chennai all news latets news
Advertisment