Advertisment

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പരിശോധനയ്ക്ക് ഉണ്ടായിരുന്ന ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർക്കും കോവിഡ്

New Update

കൊച്ചി: സംസ്ഥാനത്ത് 24 പേർക്കാണ് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചത്. അതിൽ ഒരാൾ ആരോഗ്യ പ്രവർത്തകനാണ്. നെടുമ്പാശ്ശേരി വിമാനത്തവളത്തിലെ അന്താരാഷ്ട്ര ടെർമിനലിൽ യാത്രക്കാരെ പരിശോധിക്കാൻ നിയോഗിച്ചിരുന്ന സംഘത്തിലെ അംഗത്തിനാണ് എറണാകുളം ജില്ലയിൽ രോ​ഗം സ്ഥിരീകരിച്ചത്. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ആണ് ഇയാൾ.

Advertisment

publive-image

ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു ആരോഗ്യ പ്രവർത്തകനും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് സംഘത്തിലുള്ളവരോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് 30 ന് ആലുവ ജില്ല ആശുപത്രിയിലെത്തി പരിശോധനക്ക് സ്രവം എടുത്തു. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതോടെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലാക്കി. രണ്ട് ആരോഗ്യ പ്രവർത്തകർക്ക് കൊവി‍ഡ് സ്ഥിരീകരിച്ചത് ഒപ്പമുണ്ടായിരുന്നവരെ ആശങ്കയിലാക്കിയിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ച മറ്റു രണ്ടുപേർ കൊവിഡ് രോഗം മൂലം മരണപ്പെട്ടയാളുടെ അടുത്ത ബന്ധുക്കൾ ആയ 32 വയസ്സുള്ള യുവതിയും, 17 വയസ്സുള്ള യുവാവുമാണ്. ഇവരും നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇരുവരെയും കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Advertisment