Advertisment

വിമാനയാത്രക്കിടെ യുവതി കോവിഡ് മൂലം മരിച്ചു, വൈറസ് ബാധ അറിയാതെ അധികൃതര്‍; മാസങ്ങള്‍ക്ക് ശേഷം സ്ഥിരീകരണം

New Update

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ 38കാരി വിമാനയാത്രക്കിടെ കോവിഡ് മൂലം

മരിച്ചു. ലാസ് വെഗാസില്‍ നിന്ന് സ്വദേശമായ ഡാളസിലേക്ക് സ്പിരിറ്റ് എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ പോകുന്നതിനിടെയാണ് ടെക്‌സാസ് യുവതി രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Advertisment

publive-image

ജൂലൈയില്‍ നടന്ന സംഭവത്തില്‍ യുവതി കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന് കഴിഞ്ഞ ദിവസമാണ് അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ജൂലൈ 24നാണ് വിമാനം ലാസ് വെഗാസില്‍ നിന്ന് പുറപ്പെട്ടത്. യുവതി അബോധാവസ്ഥയിലായതോടെ അടിയന്തര വൈദ്യസഹായം തേടി വിമാനം ആല്‍ബക്കര്‍ക്യൂവിലേക്ക് തിരിച്ചുവിട്ടു. വിമാനത്താവളത്തില്‍ എത്തുന്നതിന് മുന്‍പ് യുവതി മരിച്ചതായി ആല്‍ബക്കര്‍ക്യൂ വിമാനത്താവള അധികൃതര്‍ വ്യക്തമാക്കുന്നു.

വിമാനത്തില്‍ വച്ച് അബോധാവസ്ഥയിലായ യുവതിയുടെ ശ്വാസമെടുക്കല്‍ നിലച്ചു. വിമാനത്തിലെ ജീവനക്കാരന്‍ അടിയന്തര ശ്രൂശ്രൂഷ നല്‍കിയെങ്കിലും വിഫലമായി. തുടര്‍ന്ന് വിമാനത്താവളത്തില്‍ വച്ച് അടിയന്തര വൈദ്യസഹായം ലഭിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ചെങ്കിലും അതും വിജയിച്ചില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

കോവിഡ് മൂലമാണ് ഇവര്‍ മരിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി ന്യൂ മെക്‌സിക്കോ അധികൃതര്‍ സ്ഥിരീകരിച്ചു. അതേസമയം മാസങ്ങള്‍ പിന്നിട്ടിട്ടും യുവതിക്ക് കോവിഡ് ആയിരുന്നു എന്ന കാര്യം ആല്‍ബക്കര്‍ക്യൂ വിമാനത്താവള അധികൃതര്‍ക്ക് അറിയില്ലായിരുന്നു.

ഞായറാഴ്ചയാണ് ഇവര്‍ കോവിഡ് മൂലമാണ് മരിച്ചത് എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ആസ്മ, അമിതവണ്ണം തുടങ്ങിയ പ്രശ്‌നങ്ങള്‍ യുവതി നേരിട്ടിരുന്നു. കോവിഡിന്റെ അപകടകരമായ കാറ്റഗറിയിലാണ് യുവതി ഉള്‍പ്പെട്ടിരുന്നതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

covid 19 death
Advertisment