Advertisment

ആശങ്കയൊഴിയാതെ രാജ്യതലസ്ഥാനം: ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപതിനായിരത്തിലേക്ക് അടുക്കുന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1295 പേര്‍ക്ക്; 57 മരണവും

New Update

publive-image

ന്യൂഡല്‍ഹി: തുടര്‍ച്ചയായ നാലാം ദിവസവും ഡല്‍ഹിയില്‍ പുതിയ കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു. 24 മണിക്കൂറിനിടെ 1295 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 19844 ആയി ഉയര്‍ന്നു.

57 പേരാണ് 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ മരിച്ചത്. ഇതോടെ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 473 ആയി ഉയര്‍ന്നു. അതേസമയം, 403 പേര്‍ പുതിയതായി രോഗമുക്തി നേടി. 8478 പേരുടെ രോഗം ഇതുവരെ ഭേദമായിട്ടുണ്ട്. 10893 പേര്‍ ചികിത്സയിലാണ്.

Advertisment