ചെവിയിലും തലയിലും ശബ്ദവും ഭാരവും തോന്നിക്കുന്ന ടൈനിറ്റസ് എന്ന അസുഖവും കോവിഡിന്റെ ലക്ഷണങ്ങളാണെന്ന് പുതിയ പഠന റിപ്പോർട്ട്. ഫ്രോണ്ടിയേഴ്സ് ഇൻ പബ്ലിക് ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് കോവിഡിനെ സംബന്ധിച്ച് പുതിയ വിവരങ്ങൾ നൽകിയിരിക്കുന്നത്.
48 രാജ്യങ്ങളിൽ നിന്നുള്ള 3,103 പേരെ പങ്കെടുപ്പിച്ചാണ് പുതിയ പഠനം. ഇവരിൽ ഭൂരിപക്ഷവും യുകെയിൽ നിന്നും യുഎസിൽ നിന്നുമാണ്.
കോവിഡ് -19 ന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരിൽ 40 ശതമാനം പേർക്കും ഒരേസമയം ടൈന്നിടസ് വഷളാകുന്നതായി ഞങ്ങൾ കണ്ടെത്തിയതായി യുകെയിലെ ആംഗ്ലിയ റസ്‌കിൻ യൂണിവേഴ്‌സിറ്റിയിലെ പഠന രചയിതാക്കൾ പറഞ്ഞു.