Advertisment

കൊറോണ വൈറസ് പുരുഷൻമാരിലെ ഉദ്ധാരണക്കുറവ് ഉൾപ്പെടെ ദീർഘകാല സങ്കീർണതകൾക്ക് കാരണമാകാം; പുതിയ പഠന റിപ്പോര്‍ട്ട്‌

New Update

കൊറോണ വൈറസ് സൃഷ്ടിച്ച പ്രതിസന്ധിക്കെതിരായ പോരാട്ടത്തിനിടയിൽ, ലോക രാജ്യങ്ങൾ വാക്സിന്റെ വരവിന് വേണ്ടി കാത്തിരിക്കുമ്പോഴും രോഗം സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന നിരവധി പഠന ഫലങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഏറ്റവും പുതിയ പഠനം അനുസരിച്ച് പുരുഷൻമാരിലെ ഉദ്ധാരണക്കുറവ് ഉൾപ്പെടെ ദീർഘകാല സങ്കീർണതകൾക്ക് കൊറോണ വൈറസ് ബാധ കാരണമായേക്കാമെന്നാണ് പറയുന്നത്.

Advertisment

publive-image

കോവിഡ് ചികിത്സകൾ മെച്ചപ്പെടുകയും വാ‌ക്സിൻ ലഭിക്കുകയും ചെയ്താലും ഉദ്ധാരണക്കുറവിനുള്ള സാധ്യത ഉൾപ്പെടെ വൈറസുമായി ബന്ധപ്പെട്ട സങ്കീർണതകളെക്കുറിച്ച് ജനം അറിഞ്ഞിരിക്കേണ്ടതുണ്ട്.

"വാസ്കുലച്ചറിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനാൽ പുരുഷന്മാരിൽ ദീർഘനാളത്തെ ഉദ്ധാരണക്കുറവിന് ഈ വൈറസ് കാരണമായേക്കാം. ഇത് യഥാർത്ഥ ആശങ്കയുണ്ടാക്കുന്താണ്. ഈ വൈറസിന് നിങ്ങളെ കൊല്ലാൻ കഴിയുമെന്നത് മാത്രമല്ല, ഉദ്ധാരണക്കുറവ് ഉൾപ്പെടെയുള്ള സങ്കീർണതകൾക്ക് കാരണമാകാം” - പകർച്ചവ്യാധി വിദഗ്‌ദ്ധനായ ഡോ. ഡെനാ ഗ്രേസൺ മുന്നറിയിപ്പ് നൽകുന്നു.

ഭൂരിഭാഗം പേരിലും കോവിഡ് ഭേദമായെന്നു തോന്നുമെങ്കിലും, ന്യൂറോളജിക്കൽ സങ്കീർണതകൾ ഉൾപ്പെടെയുള്ള ദീർഘകാല പ്രശനങ്ങൾ ഉണ്ടാകുമെന്നും ഗ്രേസൺ മുന്നറിയിപ്പ് നൽകുന്നു.

വൈറസ് വ്യാപനം കുറയുന്നെന്ന വാർത്തകൾ വരുന്നുണ്ടെങ്കിലും യൂറോപ്പിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നതായി പി.ടി.ഐ റിപ്പോട്ട് ചെയ്യുന്നു. രോഗലക്ഷണങ്ങളില്ലാത്തവരിൽ നിന്നും വൈറസ് പകരുന്നത് തടയാൻ മിക്ക രാജ്യങ്ങളിലും പരിശോധനയും കർശനമാക്കിയിട്ടുണ്ട്.

ഞായറാഴ്ച രാവിലെ 36,011 പേർക്ക് കൂടി കോവിഡ് ബാധിച്ചതോടെ ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം 96,44,222 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 482 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

ഇതോടെ മൊത്തം മരണ സംഖ്യ 1,40,182 ആയി. രാജ്യത്ത് 4,03,248 പേർ ആണ് ഇപ്പോൾ കോവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 41,970 പേർ ആശുപത്രിവിട്ടു.

covid 19 HEALTH REPORT
Advertisment