Advertisment

രാജ്യത്ത് അതി തീവ്രതയിലേയ്ക്ക് കടന്നു കൊവിഡ്; പ്രതിദിന രോഗികളുടെ എണ്ണം അറുപതിനായിരം കടന്നു

New Update

ഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ്  രോഗികളുടെ എണ്ണം ആദ്യമായി അറുപതിനായിരം കടന്നു. ആകെ രോഗബാധിതർ 2027075 ആയി. മൂന്നാഴ്ചയ്ക്കുളിലാണ് പത്തു ലക്ഷം രോഗികൾ വർധിച്ചത്. 41585 പേർ ഇത് വരെ മരിച്ചു. 82 ശതമാനം രോഗികളും 10 സംസ്ഥാനങ്ങളിൽ നിന്നാണ് എന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം.

Advertisment

publive-image

പത്തു ലക്ഷം പേരിലേക്ക് രോഗം പടരാൻ 6 മാസം. പത്തിൽ നിന്നും 20 ലക്ഷമാകാൻ 3 ആഴ്ച്ച മാത്രം.ഇനിയുള്ള രണ്ടാഴ്ച കൊണ്ട് അടുത്ത പത്തു ലക്ഷം പേരിലേക്ക് രോഗം പടരാം. ഇന്ത്യയിലെ കോവിഡ് വ്യാപനം അതി തീവ്രതയിലേയ്ക്കാണ് കടക്കുന്നത്. അമേരിക്കയും ബ്രസീലും കഴിഞ്ഞാൽ 20 ലക്ഷം രോഗികൾ ഉള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.

കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകിയ ഏറ്റവും പുതിയ കണക്ക് പ്രകാരം ആകെ രോഗബാധിതർ 20, 27, 075 ആയി. ആദ്യമായി പ്രതിദിന രോഗികളുടെ എണ്ണം അറുപതിനായിരം കടന്നു 62, 538 ആയി. കഴിഞ്ഞ് ഒരാഴ്ച്ച അമ്പതിനായിരത്തിനും അറുപത്തിനായിരത്തിനും ഇടയിലായിരുന്നു രോഗ ബാധിതരുടെ ശരാശരി പ്രതിദിന നിരക്ക്. ഇനി മുതൽ അറുപതിനായിരത്തിന് മുകളിലായിരിക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടികാട്ടുന്നു.

covid 19 covid 19 india
Advertisment