Advertisment

രോഗവ്യാപനം കൂടുമ്പോള്‍ മോദി സര്‍ക്കാരിനെ കാണാനില്ല; രാജ്യത്ത് കൊവിഡ് കേസുകള്‍ 20 ലക്ഷം കടന്നതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

New Update

ഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് 19 കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. രാജ്യത്തെ കൊവി കേസുകള്‍ 20 ലക്ഷം കടന്നപ്പോള്‍ നരേന്ദ്രമോദി സര്‍ക്കാരിനെ കാണാനില്ലെന്ന് രാഹുല്‍ വിമര്‍ശിച്ചു.

Advertisment

publive-image

ഇന്ത്യയിലെ കോവിഡ് 19 കേസുകള്‍ വ്യാഴാഴ്ച്ച വൈകിട്ടോടെയാണ് 20 ലക്ഷം കടന്നത്. സംസ്ഥാനങ്ങളുടെയും മറ്റും കണക്കുകള്‍ പ്രകാരം രോഗമുക്തി നേടിയവരുടെ എണ്ണം 13.70 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്.

രോഗവ്യാപനം കൂടുമ്പോള്‍ മോദി സര്‍ക്കാരിനെ കാണാനില്ല- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. കൊറോണ വൈറസ് പടരാതിരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്ന ജൂലൈ 17 ലെ ട്വീറ്റും അദ്ദേഹം ടാഗ് ചെയ്തു. നിലവിലെ വേഗതയിൽ വൈറസ് വ്യാപനം തുടര്‍ന്നാല്‍ ഓഗസ്റ്റ് 10 നകം 20 ലക്ഷത്തിലധികം കേസുകൾ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

യുഎസിനും ബ്രസീലിനും ശേഷമുള്ള കോവിഡ് -19 കേസുകളുടെ കാര്യത്തിൽ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്താണ്. രോഗം മൂലം രാജ്യത്ത് മരണസംഖ്യ 40,000 ത്തിൽ അധികമായി.

rahul gandhi covid 19 india
Advertisment