Advertisment

ലോംഗ് കോവിഡ് വന്ന് സുഖം പ്രാപിക്കുന്നവർ അസിഡിറ്റിയും, വിശപ്പില്ലായ്മയും അവഗണിക്കരുത്! ഡോക്ടമാർ പറയുന്നതെന്തു കൊണ്ട്?

New Update

ഡല്‍ഹി: ലോംഗ് കോവിഡ് വന്ന് സുഖം പ്രാപിക്കുന്നവർ അസിഡിറ്റിയും, വിശപ്പില്ലായ്മയും അവഗണിക്കരുതെന്ന് ഡോക്ടര്‍മാര്‍. ലോംഗ് കോവിഡിൽ ധാരാളം ലക്ഷണങ്ങളുണ്ട്. അതിലൊന്നാണ് ഗ്യാസ്ട്രോ ഇന്‍റസ്റ്റിനൽ സീക്വയിൽ. വിശപ്പില്ലായ്മ, മനം പിരട്ടൽ, അതിസാരം, ആസിഡ് റിഫ്ലക്സ് തുടങ്ങിയവ എല്ലാം ഇതിന്‍റെ ഭാഗമാണ്. കോവിഡ് ഭേദമായാലും മൂന്ന് മാസങ്ങളോളം ഇത്തരം ലക്ഷണങ്ങൾ ഉണ്ടാകാം എന്നാണ് പറയുന്നത്.

Advertisment

publive-image

“ശ്വസന വ്യവസ്ഥയിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെയും കോവിഡ് ബാധിക്കുന്നു. 60 ശതമാനം രോഗികളിലും ഗ്യാസ്ട്രോ ഇന്‍റസ്റ്റിനൽ ലക്ഷണങ്ങൾ കാണാറുണ്ട്. കോവിഡിൻ്റെ രണ്ടാം തരംഗത്തിൽ മിക്ക രോഗികൾക്കും സ്റ്റൊമക്ക് ഫ്ലൂ ലക്ഷണങ്ങളായ ഛർദ്ദി, വയറു വേദന, വയറിളക്കം, മനം പിരട്ടൽ എന്നിവ ഉണ്ടായിരുന്നു”ഡോ. ദാസ് പറഞ്ഞു.

2021 മെയ് മാസത്തിൽ ലാൻസെറ്റ് ഗ്യാസ്ട്രോ ഹെപ്പറ്റോൾ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പ്രകാരം കോവിഡ് മുക്തമായി ആശുപത്രി വിട്ട 44 ശതമാനം പേരിലും ഗ്യാസ്ട്രോ ഇന്റസ്റ്റിനൽ സീക്വയിലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ശരീരത്തിന്റെ പ്രത്യേക മേഖലകളിൽ ഓക്സിജൻ എത്തുന്നത് കുറയുന്നത് മൂലമുണ്ടാകുന്ന ഹൈപോക്സിയ കാരണമാകാം ഇതെന്നുമാണ് പഠനത്തിൽ പറയുന്നതെന്ന് ഡോക്ടർ വിശദീകരിച്ചു.

രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുന്നത് ഗുരുതരമായ ന്യൂമോണിയയുടെ ലക്ഷണമാകാം എന്നത് പോലെതന്നെ ഗ്യാസ്ട്രോഇന്‍റസ്റ്റീനൽ സീക്വയിലിന്റെ സൂചനയും ആകാം. ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന രോഗികളിൽ മാത്രമല്ല മറ്റ് കോവിഡ് രോഗികളിലും ഹൈപോക്സിയ ഉണ്ടാകാമെന്നും പഠനം ചൂണ്ടി കാണിക്കുന്നുണ്ട്.

വയറിന്റെ വികാസം, ഏമ്പക്കം,ഛർദ്ദി, വയറു വേദന തുടങ്ങിയ ലക്ഷണങ്ങളും ഗ്യാസ്ട്രോഇന്‍റസ്റ്റീനൽ സീക്വയിലിന്റെ ഭാഗമാകാം എന്ന് ഡോ ദാസ് പറയുന്നു. ചില കേസുകളിൽ രോഗികളിൽ രക്തം അടങ്ങിയ മലവും കാണാറുണ്ട്.

കോവിഡ് രോഗം ഭേദമായതിന് ശേഷം ഇത്തരം ലക്ഷണങ്ങൾ കാണുന്നവർ ഒട്ടും സമയം കളയാതെ ഡോക്ടറെ കാണണം എന്നും ഡോ. ദാസ് പറഞ്ഞു.

covid 19 india
Advertisment