Advertisment

ആശ്വാസം: രോഗികളുടെ എണ്ണം 70 ദിവസത്തെ ഏറ്റവും കുറഞ്ഞ നിലയിൽ

New Update

ഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഏഴുപത് ദിവസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍. ഇന്നലെ 80,834 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4.25 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. തുടര്‍ച്ചയായ ആറാം ദിവസമാണ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിന് താഴെ എത്തുന്നത്.

publive-image

അതേസമയം 3,303 പേര്‍ രോഗം ബാധിച്ച് മരിച്ചു. മഹാരാഷ്ട്രയില്‍ 1,966 മരണമാണ് ഇന്നലെ സ്ഥിരീകരിച്ചത്. ഇതാണ് മരണസംഖ്യ തുടര്‍ച്ചയായ നാലാം ദിവസവും മൂവായിരത്തിന് മുകളിലെത്തിച്ചത്.

covid 19 india
Advertisment