Advertisment

നാൽപത് കോവിഡ് രോ​ഗികളിൽ ആൻറിബോഡി കോക്​​ടെയിൽ പരീക്ഷിച്ച് ഏഷ്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഗ്യാസ്​ട്രോ എൻഡ്രോളജി; ഒറ്റ ദിവസത്തിൽ രോ​ഗലക്ഷണങ്ങൾ ഇല്ലാതായെന്ന് ഡോക്ടർ

New Update

ഹൈദരാബാദ്​: നാൽപത് കോവിഡ് രോ​ഗികളിൽ ആൻറിബോഡി കോക്​​ടെയിൽ പരീക്ഷിച്ച്​ ഹൈദരാബാ​ദിലെ ഏഷ്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഗ്യാസ്​ട്രോ എൻഡ്രോളജി. ‌‌മോണോക്ലോണൽ കോക്​ടെയിൽ മരുന്നിന്റെ ഒറ്റ ഡോസാണ്​ രോഗികൾക്ക്​ നൽകിയത്​. മരുന്ന് നൽകി 24 മണിക്കൂറിനുള്ളിൽ രോഗികൾക്ക് പനി ഉൾപ്പടെയുള്ള ​രോഗലക്ഷണങ്ങൾ മാറിയെന്ന് ആശുപത്രി മേധാവി പറഞ്ഞു. ​

Advertisment

publive-image

യു എസിൽ നടന്ന പഠനങ്ങളിൽ  കോവിഡിന്റെ ബ്രിട്ടീഷ്​, ബ്രസീൽ, ദക്ഷിണാ​ഫ്രിക്കൻ വകഭേദങ്ങൾക്കെതിരെ ആൻറിബോഡി കോക്​ടെയിൽ ഫലപ്രദമാണെന്ന്​ കണ്ടെത്തിയിരുന്നു.

അതേസമയം ഡെൽറ്റ വകഭേദത്തിനെതിരെ ഇതുവരെ ആരും പരീക്ഷണം നടത്തിയിട്ടില്ല. ജനിതകമാറ്റം സംഭവിച്ച വൈറസിനെതിരെ ചികിത്സ ഫലപ്രദമാണോയെന്നാണ്​  ഹൈദരാബാ​ദിലെ ആശുപത്രിയൽ പരിശോധിച്ചത്​.

covid 19 india
Advertisment