Advertisment

2019 ഡിസംബറിൽ തന്നെ കോവിഡ് രോഗം യു.എസിൽ വ്യാപിച്ചിരുന്നിരിക്കാം; കോവിഡ് -19 ന്റെ ഉത്ഭവത്തെക്കുറിച്ചുള്ള അടുത്ത ഘട്ട അന്വേഷണം യു.എസിലാണ് നടത്തേണ്ടതെന്ന് ചൈനീസ് പകർച്ചവ്യാധി വിദഗ്ധൻ

New Update

കോവിഡ് -19 ന്റെ ഉത്ഭവത്തെക്കുറിച്ചുള്ള അടുത്ത ഘട്ട അന്വേഷണം യു.എസിലാണ് നടത്തേണ്ടതെന്ന് അഭിപ്രായപ്പെട്ട് ചൈനീസ് പകർച്ചവ്യാധി വിദഗ്ധൻ സെങ് ഗുവാങ്. 2019 ഡിസംബറിൽ തന്നെ കോവിഡ് രോഗം യു.എസിൽ വ്യാപിച്ചിരുന്നിരിക്കാം എന്ന് ഒരു പഠനം തെളിയിച്ചതായി വ്യാഴാഴ്ച മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Advertisment

publive-image

യു.എസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് (എൻ‌ഐ‌എച്ച്) ഈ ആഴ്ച പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

യു.എസിൽ അതിന്റെ ആദ്യത്തെ ഔദ്യോഗിക കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിന് ആഴ്ചകൾക്ക് മുമ്പ് അഞ്ച് യു.എസ് സ്റ്റേറ്റുകളിൽ കുറഞ്ഞത് ഏഴ് പേർക്കെങ്കിലും കോവിഡ്-19 ന് കാരണമാകുന്ന SARS-CoV-2 എന്ന വൈറസ് ബാധിച്ചതായി പഠനത്തിൽ പറയുന്നു.

ചൈനയും -ലോകാരോഗ്യസംഘടനയും (ഡബ്ല്യുഎച്ച്ഒ) സംയുക്തമായി നടത്തിയ, മാർച്ചിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കോവിഡ്-19 ചൈനയിലെ വന്യജീവി കച്ചവടത്തിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് അഭിപ്രായപ്പെട്ടിരുന്നു. വൈറസ് മനുഷ്യരിലേക്ക് വവ്വാലുകളിൽ നിന്നാണ് പകർന്നതെന്നും ഇതിൽ പറയുന്നു.

വിദേശത്തു നിന്നും വന്ന മലിനമായ ശീതീകരിച്ച ഭക്ഷണം വഴി കോവിഡ്-19 ചൈനയിലേക്ക് കടന്നുവെന്ന സിദ്ധാന്തവും ചൈന പറഞ്ഞിരുന്നു.

അതേസമയം ചൈനയിലെ ഒരു ലബോറട്ടറിയിൽ നിന്ന് വൈറസ് ചോർന്നിരിക്കാനുള്ള സാധ്യതയെക്കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്നാണ് യു.എസ് ആവശ്യപ്പെടുന്നത്.

covid 19 india
Advertisment