Advertisment

കോവിഡ് മുന്നണി പോരാളികൾക്ക് പ്രത്യേക പരിശീലനം നൽകുമെന്ന് പ്രധാനമന്ത്രി

New Update

ഡല്‍ഹി: കോവിഡ് മുന്നണി പോരാളികൾക്ക് പ്രത്യേക പരിശീലനം നൽകുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ഒരു ലക്ഷം മുന്നണി പോരാളികൾക്ക് ആറ് വ്യത്യസ്‌ത കോഴ്‌സുകളിലാണ് പ്രത്യേക പരിശീലനം നൽകുക.

Advertisment

publive-image

ബേസിക് കെയർ ഹെൽപ്പർ, ഹോം കെയർ ഹെൽപ്പർ, അഡ്വൈസ് കെയർ ഹെൽപ്പർ, മെഡിക്കൽ ഇൻസ്ട്രമെന്‍റ് ഹെൽപ്പർ, എമർജൻസി കെയർ ഹെൽപ്പർ, സാമ്പിൾ കളക്ഷൻ ഹെൽപ്പർ എന്നീ വിഭാ​ഗങ്ങളിലാണ് മുന്നണി പോരാളികൾക്ക് പരിശീലനം നൽകുക എന്ന് പ്രധാനമന്ത്രി അറിയിച്ചു.

26 സംസ്ഥാനങ്ങളിലായി 111 പരിശീലന കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. സ്‌കിൽ ഇന്ത്യ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പരിശീലനം നൽകുകയെന്നും പ്രധാനമന്ത്രി പറഞ്ഞു.

covid 19 india
Advertisment