Advertisment

ഇന്ത്യയിൽ 27,176 പുതിയ കൊറോണ വൈറസ് കേസുകൾ, ഇന്നലത്തേതിനേക്കാൾ 7% കൂടുതൽ; 15000ലധികം കേസുകൾ കേരളത്തിൽ നിന്ന്

New Update

ഡൽഹി: രാജ്യത്ത് ഇന്നലെ 27,176 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 15000ലധികം കേസുകൾ കേരളത്തിൽ നിന്നാണ്. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ, രാജ്യത്ത് കോവിഡ് ബാധിതരുടെ ആകെ എണ്ണം 3,33,16,755 ആയി ഉയർന്നതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയ കണക്കുകൾ വ്യക്തമാക്കുന്നു.

Advertisment

publive-image

ഇന്നലെ 284 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 4,43,497 ആയി ഉയർന്നു. നിലവിൽ 3,51,087 പേരാണ് ചികിത്സയിൽ കഴിയുന്നത്.

24 മണിക്കൂറിനിടെ 38,012 പേരാണ് രോ​ഗമുക്തി നേടിയത്. ഇതോടെ രോ​ഗമുക്തരുടെ ആകെ എണ്ണം 3,25,22,171 ആയി ഉയർന്നു. ഇന്നലെ 61,15,690 പേർക്ക് കൂടി വാക്സിൻ നൽകിയതോടെ, വാക്സിനേഷൻ സ്വീകരിച്ചവരുടെ ആകെ എണ്ണം 75,89,12,277 ആയി ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

covid 19 india
Advertisment