Advertisment

ഇന്നലെ 86,052 പേര്‍ക്ക് കോവിഡ്, 1141 മരണം; വൈറസ് ബാധിതര്‍ 58 ലക്ഷം കടന്നു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതര്‍ 58 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 86,052 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ, മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 58,18,571 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Advertisment

publive-image

24 മണിക്കൂറിനിടെ 1141 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 92,290 ആയി ഉയര്‍ന്നു. നിലവില്‍ 9,70,116 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 47,56,165 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയില്‍ ഇന്നലെ 19,164 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 12,82,963 ആയി ഉയര്‍ന്നു. ആന്ധ്രയിലും തമിഴ്‌നാട്ടിലും യഥാക്രമം 7,855, 5,692 എന്നിങ്ങനെയാണ് പുതുതായി കോവിഡ് ബാധിച്ചവര്&

covid 19 india
Advertisment