Advertisment

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു, കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധ സ്ഥിരീകരിച്ചത് 54,044 പേര്‍ക്ക്

New Update

ഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,044 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 76,51,108 ആയി ഉയര്‍ന്നു.

Advertisment

publive-image

അതേസമയം ചികില്‍സയിലുള്ള രോഗികളുടെ എണ്ണത്തില്‍ കുറവുണ്ട്. 7,40,090 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. കഴിഞ്ഞ ദിവസത്തേക്കാള്‍ ചികില്‍സയിലുള്ളവരുടെ എണ്ണത്തില്‍ 24 മണിക്കൂറിനിടെ 8448 പേരുടെ കുറവാണ് രേഖപ്പെടുത്തിയത്.

ഇന്നലെ മാത്രം 61,775 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ കോവിഡ് രോഗമുക്തരായവരുടെ എണ്ണം 67,95,103 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 717 പേരാണ് ഇന്ത്യയില്‍ മരിച്ചത്. ഇതോടെ വൈറസ് ബാധ മൂലം രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,15,914 ആയി ഉയര്‍ന്നു.

ഒക്ടോബര്‍ 20 വരെ രാജ്യത്ത് 9,72,00,379 സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇന്നലെ മാത്രം 10,83,608 സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു.

covid 19 india
Advertisment