Advertisment

റഷ്യയെ പിന്തള്ളി ഇന്ത്യ; കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ലോകത്ത് മൂന്നാം സ്ഥാനം, തൊട്ടുമുന്നില്‍ അമേരിക്കയും ബ്രസീലും; ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 6.97 ലക്ഷം കവിഞ്ഞു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡ​ൽ​ഹി: ലോകത്ത് മാനവരാശിയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയായി കൊവിഡ് മഹാമാരി പടര്‍ന്നു പിടിക്കുകയാണ്. ലോകരാജ്യങ്ങളില്‍ അമേരിക്കയിലും ബ്രസിലീലുമാണ് രോഗികളുടെ എണ്ണം കൂടുതല്‍. മൂന്നാം സ്ഥാനത്തായിരുന്ന റഷ്യയെ പിന്തള്ളി ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

Advertisment

publive-image

ഞാ​യ​റാ​ഴ്ചയോടെ രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 6.97 ല​ക്ഷം കവിഞ്ഞു. നി​ല​വി​ൽ അ​മേ​രി​ക്ക​യ്ക്കും ബ്ര​സീ​ലി​നും പി​ന്നി​ലാ​ണ് ഇന്ത്യ ഇപ്പോൾ. റഷ്യ നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പെറുവാണ് അഞ്ചാം സ്ഥാനത്ത്.

രോ​ഗികളുടെ എണ്ണം റഷ്യയിൽ 6.81 ലക്ഷമാണ്. അതേസമയം ഇന്ത്യയിലെ രോ​ഗികളുടെ എണ്ണം 6.97 ലക്ഷം കവിഞ്ഞു. റഷ്യയിലേതിനേക്കാൾ ഇരട്ടിയാണ് ഇന്ത്യയിലെ കോവിഡ് മരണം. റഷ്യയിൽ 10,161 പേരാണ് മരിച്ചത്. അതേസമയം ഇന്ത്യയിൽ ഇതുവരെ മരണം 20,000ന് അടുത്തെത്തി. മരണക്കണക്കിൽ ഇന്ത്യ ലോകരാഷ്ട്രങ്ങളിൽ എട്ടാമതാണ്.

ഇന്ത്യയ്ക്ക് മുന്നിലുള്ള  ബ്ര​സീ​ലി​ൽ 15 ല​ക്ഷത്തിനും അ​മേ​രി​ക്ക​യി​ൽ 28 ല​ക്ഷ​ത്തി​നും മു​ക​ളി​ലാ​ണ് കോ​വി​ഡ് കേ​സു​ക​ൾ. ഞാ​യ​റാ​ഴ്ച രാ​ജ്യ​ത്ത് റി​ക്കോ​ർ​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 25,000 കേ​സു​ക​ൾ. മ​ഹാ​രാ​ഷ്ട്ര​യിലും തമിഴ്നാട്ടിലുമാണ് സ്ഥിതി ഏറെ ​ഗുരുതരം. ​മ​ഹാ​രാ​ഷ്ട്ര​യി​ൽ ഇന്നലെ ഏ​ഴാ​യി​ര​ത്തി​ല​ധി​കം പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

latest news covid 19 corona virus corona world all news corona india
Advertisment