Advertisment

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 22,752 പേര്‍ക്ക്; മരണം 482; രാജ്യത്ത് രോഗികള്‍ 7.42 ലക്ഷം; ഇതുവരെ പരിശോധിച്ചത് 1.04 കോടി സാംപിളുകള്‍

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 22,752 പേര്‍ക്ക്. ഇന്നലെ മാത്രം 482 ആളുകളാണ് വിവിധ സംസ്ഥാനങ്ങളിലായി മരിച്ചത്. ഇതോടെ രാജ്യത്തെ അസുഖ ബാധിതരുടെ എണ്ണം 7.42 ലക്ഷമായി. ഇതില്‍ 20,642 പേരാണ് ഇതുവരെ മരിച്ചത്. 4.56 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ 2.64 ലക്ഷം ആളുകളാണ് ചികിത്സയിലുളളത്. ഇന്നലെ മാത്രം 2.62 ലക്ഷം സാംപിളുകളാണ് രാജ്യത്ത് പരിശോധിച്ചത്.

Advertisment

publive-image

1.04 കോടി സാംപിളുകള്‍ ഇതുവരെ പരിശോധിച്ചതായും ഐസിഎംആര്‍ അറിയിച്ചു. രാജ്യത്ത് ഏറ്റവുമധികം രോഗികളുളള മഹാരാഷ്ട്രയിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. മഹാരാഷ്ട്രയിൽ ഇന്നലെ 5,134 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 224 പേരാണ് മരിച്ചത്. ഇതോടെ ആകെ രോ​ഗികൾ 2.17 ലക്ഷമായി. 9,250 പേരാണ് ഇതുവരെ മരിച്ചത്.

മുംബൈയിൽ മാത്രം 5,002 പേരും താനെയിൽ 1,381പേരുമാണ് മരിച്ചത്. രോഗബാധിതരുടെയും മരണങ്ങളുടെയും കണക്കിൽ കൊറോണ വൈറസിന്റെ പ്രവഭവകേന്ദ്രമായ ചൈനയെ മുംബൈ നഗരം മറികടന്നു. 86,509 കൊവിഡ് പോസിറ്റീവ് കേസുകളാണ് മുംബൈയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്.

ചൈനയിൽ 83,565 പേർക്കാണ് ഇതുവരെ രോ​ഗം കണ്ടെത്തിയത്. 4,634 പേർ മരിച്ചു. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ഇന്നലെ 2.008 പേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോ​ഗികൾ 1.02 ലക്ഷമായി. 3,165 പേരാണ് ഇതുവരെ ഇവിടെ മരിച്ചത്.

തമിഴ്നാട്ടിൽ ഇന്നലെ 3,616 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. 65 പേർ മരിച്ചു. ആകെ രോ​ഗബാധിതർ 1.18 ലക്ഷം. 1,636 പേരാണ് ഇതുവരെ തമിഴ്നാട്ടിൽ മരിച്ചത്.

latest news covid 19 corona virus all news covid india
Advertisment