Advertisment

ലോകത്തെ കൊറോണ ബാധിതരുടെ എണ്ണം 8 കോടി പിന്നിട്ടു; 18, 24,716 മരണം

New Update

ന്യൂയോർക്ക് : ലോകത്തെ കൊറോണ ബാധിതരുടെ എണ്ണം 8 കോടി പിന്നിട്ടു. ഇതുവരെ 83,787,399 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 18, 24,716 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,90,172 പേർക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്. 12,726 പേർക്ക് കഴിഞ്ഞ ദിവസം കൊറോണയെ തുടർന്ന് ജീവൻ നഷ്ടമായി.

Advertisment

publive-image

ആകെ രോഗികളിൽ 5,93,09,749 പേർ രോഗമുക്തി നേടി. നിലവിൽ

2,26,52,934 പേരാണ് വിവിധ രാജ്യങ്ങളിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 99 ശതമാനം ആളുകളുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അതേസമയം 0.5 ശതമാനം ആളുകൾ ഗുരുതരാവസ്ഥയിലാണ്.

അമേരിക്കയിലാണ് രോഗ ബാധിതർ കൂടുതൽ ഉള്ളത്. 2,04,45,654 പേർക്ക് അമേരിക്കയിൽ ഇതുവരെ വൈറസ് ബാധ കണ്ടെത്തി. 1,21,25,806 പേർ രോഗമുക്തി നേടി. നിലവിൽ 7,96,5,633 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്.

24 മണിക്കൂറിനിടെ 3,438 പേർക്ക് കൊറോണയെ തുടർന്ന് ജീവൻ നഷ്ടമായതോടെ ആകെ മരണം 3,54,215 ആയി.

covid 19 corona virus
Advertisment