Advertisment

കര്‍ണാടകയില്‍ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് 5199 പേര്‍ക്ക്; വനം വകുപ്പ് മന്ത്രിക്കും രോഗം സ്ഥിരീകരിച്ചു

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update

publive-image

Advertisment

ബെംഗളൂരു: കര്‍ണാടക വനംവകുപ്പ് മന്ത്രി ആനന്ദ് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന് രോഗലക്ഷണങ്ങളില്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ആനന്ദ് സിംഗ്.

കര്‍ണാടകയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാവുകയാണ്. 24 മണിക്കൂറിനിടെ 5199 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 96141 ആയി.

പുതുതായി 80 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 1878 ആയി ഉയര്‍ന്നു. ഇന്ന് 2088 പേര്‍ കര്‍ണാടകയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 35838 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 58416 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment