Advertisment

കോവിഡ് വ്യാപനം തടയാന്‍ നിയന്ത്രങ്ങള്‍ കര്‍ശനമാക്കി കര്‍ണാടക; കാസര്‍കോട് അതിര്‍ത്തിയിലെ അഞ്ച് റോഡുകള്‍ ഒഴിച്ച് മറ്റെല്ലാം അടച്ചു; ബസ് യാത്രക്കാര്‍ക്കും 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് രേഖ നിര്‍ബന്ധമാക്കി

New Update

കാസര്‍കോട് : കോവിഡ് വ്യാപനം തടയാന്‍ നിയന്ത്രങ്ങള്‍ കര്‍ശനമാക്കി കര്‍ണാടക. കാസര്‍കോട് അതിര്‍ത്തിയിലെ അഞ്ച് റോഡുകള്‍ ഒഴിച്ച് മറ്റെല്ലാം അടച്ചു. ബസ് യാത്രക്കാര്‍ക്കും 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് രേഖ നിര്‍ബന്ധമാക്കി.

Advertisment

publive-image

രോഗികളുമായെത്തുന്ന ആംബുലന്‍സുകള്‍ക്ക് നിയന്ത്രണമില്ല. വയനാട് ബാവലി ചെക്ക്പോസ്റ്റിൽ കേരള വാഹനങ്ങൾ തടഞ്ഞത് വാക്കുതർക്കത്തിനും ഗതാഗതകുരുക്കിനും കാരണമായി. ഇന്നു മുതൽ ആർടിപിസിആർ സർട്ടിഫിക്കേറ്റ് നിർബന്ധമാണെന്ന് കർണാടക അറിയിച്ചു.

ചരക്ക് വാഹനങ്ങൾ ഉൾപ്പടെയാണ് ബാവലിയിൽ കർണാടക ഉദ്യോഗസ്ഥർ തടഞ്ഞിട്ടത്. ഇതാടെ കേരളത്തിലേക്ക് വന്ന കർണാടക വാഹനങ്ങളും യാത്രക്കാർ തടഞ്ഞു. തുടർന്ന് പ്രാദേശിക രാഷ്ട്രീയ നേതാക്കളും പൊലീസും ചേർന്ന് ചർച്ച നടത്തി കർശന ഉപാധികളോടെ വാഹനങ്ങള്‍ കടത്തിവിട്ടു. ഇനി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ല.

നിത്യോപയോഗ സാധനങ്ങൾ കൊണ്ടുവരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ 15 ദിവസം കൂടുമ്പോൾ കോവിഡ് സർട്ടിഫിക്കേറ്റ് ഹാജരാക്കണം. ഇത്തരം വാഹനങ്ങളുടെ വിവരങ്ങൾ ചെക്ക് പോസ്റ്റുകളിൽ റജിസ്റ്റർ ചെയ്ത ശേഷമാണ് കടത്തിവിടുന്നത്. എന്നാൽ വയനാട് കർണാടക അതിർത്തിയിലെ മറ്റ് ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കിയിട്ടില്ല.

covid 19
Advertisment