Advertisment

മദ്യശാലകള്‍ ഉടന്‍ തുറക്കില്ല; ഹോം ഡെലിവറിയും പരിഗണനയിലില്ലെന്ന് എക്‌സൈസ് മന്ത്രി

New Update

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകള്‍ ഉടന്‍ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്‍. വീട്ടില്‍ മദ്യം എത്തിച്ചു കൊടുക്കുന്നതും ആലോചനയിലില്ല. സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ 9 വരെ നീട്ടാനിരിക്കെയാണ് എക്‌സൈസ് മന്ത്രിയുടെ പ്രതികരണം. അതേസമയം കള്ളുഷാപ്പുകള്‍ക്ക് നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയേക്കും.

Advertisment

publive-image

ലോക്ഡൗണിലെ ഇളവുകള്‍ സംബന്ധിച്ച അന്തിമ തീരുമാനം മുഖ്യമന്ത്രി കൈകൊള്ളും.കയര്‍, കശുവണ്ടി ഫാക്ടറികള്‍ 50% ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാമെന്നത് അടക്കമുള്ള ഇളവുകള്‍ അനുവദിക്കും.

ഇതിനൊപ്പം സ്വര്‍ണക്കടകള്‍, തുണിക്കടകള്‍, ചെരിപ്പു കടകള്‍ തുടങ്ങിയവയ്ക്ക് നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. ഹോം ഡെലിവറിയും പ്രോത്സാഹിപ്പിക്കും.

covid 19 kerala
Advertisment