Advertisment

പിപിഇ കിറ്റ് ധരിച്ച് വൈദികര്‍ എത്തി; കൊവിഡ് ബാധിച്ച് മരിച്ച 76കാരിക്ക് സഭാവിശ്വാസ പ്രകാരം അന്ത്യയാത്ര ഒരുക്കി!

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി; കോവിഡ് ബാധിച്ച് മരിച്ച വയോധികയ്ക്ക് ക്രിസ്തീയ വിശ്വാസപ്രകാരം അന്ത്യയാത്ര . തൃക്കാക്കര മുണ്ടംപാലം കരുണാലയത്തിലെ അന്തേവാസിയായിരുന്നു ആനി ആൻണി എന്ന എഴുപത്തിയാറുകാരിക്കാണ് കോവി‍ഡ് മാനദണ്ഡം പാലിച്ച്, സഭാവിശ്വാസപ്രകാരം അന്ത്യയാത്രയൊരുക്കിയത്. പിപിഇ കിറ്റ് ധരിച്ചെത്തിയ വൈദികർ ഇവർക്കായി പ്രാർത്ഥന നടത്തുകയായിരുന്നു.

Advertisment

publive-image

വാടേൽപള്ളി ഇടവകാംഗമായ നായരമ്പലം കുടുങ്ങാശ്ശേരി മണുവേലിപ്പറമ്പിൽ പരേതനായ ആന്റണിയുടെ ഭാര്യ ആനി വെള്ളിയാഴ്ചയാണ് കോവിഡ് ബാധിച്ച് മരിച്ചത്.

വരാപ്പുഴ അതിരൂപതയുടെ ഇടപെടലിലൂടെയാണ് നടപടി. നായരമ്പലം വാടേൽപള്ളി സെമിത്തേരിയിൽ വരാപ്പുഴ അതിരൂപതയിലെ കെ.സി.വൈ.എം. ഡയറക്ടർ ഫാ. ഷിനോജ് ആരാഞ്ചേരി, പബ്ളിക് റിലേഷൻ ഡയറക്ടർ ഫാ. സോജൻ മാളിയേക്കൽ, കെ.സി.വൈ.എം. പ്രവർത്തകരായ എഡിസൺ ജോൺസൺ, ജോർജ് രാജീവ് എന്നിവരുടെ സംഘമാണ് സംസ്കാരച്ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.

 

covid 19 kochi
Advertisment