Advertisment

കുവൈറ്റില്‍ ഭാഗിക കര്‍ഫ്യൂ സമയങ്ങളില്‍ റെസ്റ്റോറന്റ്, ജം ഇയ്യ, ഫാര്‍മസി എന്നിവിടങ്ങളില്‍ ഹോം ഡെലിവറി സര്‍വീസ് അനുവദിക്കും

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ അടുത്ത ഞായറാഴ്ച മുതല്‍ ഒരു മാസത്തേക്ക് വൈകിട്ട് അഞ്ച് മുതല്‍ രാവിലെ അഞ്ച് വരെ ഭാഗിക കര്‍ഫ്യൂ പ്രഖ്യാപിച്ചെങ്കിലും റെസ്റ്റോറന്റുകള്‍, ജം ഇയ്യകള്‍, ഫാര്‍മസികള്‍ എന്നിവിടങ്ങളില്‍ ഹോം ഡെലിവറി സര്‍വീസ് അനുവദിക്കുമെന്ന് റിപ്പോര്‍ട്ട്.

ഇറക്കുമതി ചെയ്യുന്ന പച്ചക്കറി, പാല്‍ ട്രക്കുകള്‍ തുടങ്ങിയവയുടെ ചരക്ക് നീക്കത്തിനും അനുമതിയുണ്ട്. ലിഫ്റ്റുകള്‍, എ.സികള്‍ എന്നിവയുടെ അറ്റക്കുറ്റപ്പണി ചെയ്യാനും ഇളവുണ്ട്.

ഒരു മാസത്തെ ഭാഗിക കര്‍ഫ്യൂവിന് ശേഷം മന്ത്രിസഭ സ്ഥിതിഗതികള്‍ വിലയിരുത്തും. തുടര്‍ന്ന് കര്‍ഫ്യൂ സമയം ദീര്‍ഘിപ്പിക്കണമോ അതോ പിന്‍വലിക്കണമോ തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കും.

Advertisment