Advertisment

കുവൈറ്റില്‍ 853 പേര്‍ക്ക് കൂടി കൊവിഡ്; പുതിയതായി സ്ഥിരീകരിച്ചത് ആറു മരണം

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 396,332 ആയി. വ്യാഴാഴ്ച 853 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി ആറു മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 2,309 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 1,400 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി. ഇതുവരെ 381,575 പേരുടെ രോഗം ഭേദമായിട്ടുണ്ട്. ആകെ കൊവിഡ് ബാധിതരില്‍ 96.28 ശതമാനം പേരുടെയും രോഗം മാറി. 12,448 പേര്‍ നിലവില്‍ ചികിത്സയിലാണ്. 958 പേര്‍ കൊവിഡ് വാര്‍ഡുകളിലും, 310 പേര്‍ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിലാണ്.

പുതിയതായി 12,916 പേര്‍ക്ക് കുവൈറ്റില്‍ കൊവിഡ് പരിശോധന നടത്തി. ഇതുവരെ ആകെ, 3,378,368 പരിശോധനകള്‍ നടത്തിയിട്ടുണ്ട്. 6.60 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Advertisment