Advertisment

കുവൈറ്റില്‍ 1,761 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് സ്ഥിരീകരിച്ചത് ഒമ്പത്‌ മരണം

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 346,560 ആയി. ഇന്ന് 1,761 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി ഒമ്പത്‌ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1,903 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 1,524 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി. ഇതുവരെ 326,102 പേരുടെ രോഗം ഭേദമായിട്ടുണ്ട്.

18,555 പേര്‍ നിലവില്‍ ചികിത്സയിലാണ്. ഇതില്‍ 267 പേരുടെ നില ഗുരുതരമാണ്. പുതിയതായി 13,771 പേര്‍ക്ക് കുവൈറ്റില്‍ കൊവിഡ് പരിശോധന നടത്തി. ഇതുവരെ ആകെ, 2,893,320 പരിശോധനകള്‍ നടത്തിയിട്ടുണ്ട്. 12.79 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Advertisment