Advertisment

കുവൈറ്റില്‍ 590 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് സ്ഥിരീകരിച്ചത് മൂന്ന് മരണം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 102441 ആയി. ഇന്ന് 590 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 595 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 601 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി. ഇതുവരെ 93562 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 8284 പേര്‍ നിലവില്‍ ചികിത്സയിലാണ്. 111 പേരുടെ നില ഗുരുതരമാണ്.

Advertisment