Advertisment

കുവൈറ്റില്‍ 1,153 പേര്‍ക്ക് കൂടി കൊവിഡ്; പുതിയതായി സ്ഥിരീകരിച്ചത് എട്ടു മരണം !

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 287,199 ആയി. ചൊവ്വാഴ്ച 1,153 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി എട്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1,660 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 1,240 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി.

ഇതുവരെ 272,123 പേരുടെ രോഗം ഭേദമായിട്ടുണ്ട്. ആകെ കൊവിഡ് ബാധിതരില്‍ 94.75 ശതമാനം പേരുടെയും രോഗം മാറി. 13,416 പേര്‍ നിലവില്‍ ചികിത്സയിലാണ്. ഇതില്‍ 198 പേരുടെ നില ഗുരുതരമാണ്. പുതിയതായി 9,274 പേര്‍ക്ക് കൊവിഡ് പരിശോധന നടത്തി. ഇതുവരെ ആകെ 2,421,222 ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ട്. 12.43 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Advertisment