Advertisment

കുവൈറ്റില്‍ 687 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; പുതിയതായി റിപ്പോര്‍ട്ട് ചെയ്തത് നാലു മരണം

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: 24 മണിക്കൂറിനിടയില്‍ 687 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കുവൈറ്റിലെ കൊവിഡ് ബാധിതരുടെ എണ്ണം 72400 ആയി. ഇന്ന് നാലു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കുവൈറ്റില്‍ കൊവിഡ് മരണസംഖ്യ 482 ആയി ഉയര്‍ന്നു.

509 പേരാണ് 24 മണിക്കൂറിനിടയില്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായത്. 64028 പേരുടെ രോഗം ഇതുവരെ ഭേദമായിട്ടുണ്ട്. 7890 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 443 പേര്‍ സ്വദേശികളും 244 പേര്‍ വിദേശികളുമാണ്. അഹ്മദി-168, അല്‍ ജഹ്‌റ-168, ഫര്‍വാനിയ-147, ഹവല്ലി-117, ക്യാപിറ്റല്‍-87 എന്നിങ്ങനെയാണ് ഗവര്‍ണറേറ്റ് തിരിച്ചുള്ള കേസുകള്‍.

Advertisment