Advertisment

പങ്കാളികള്‍ തമ്മില്‍ മുഖാമുഖം വരുമ്പോള്‍ കോവിഡ് പകരാന്‍ സാധ്യത; കൊവിഡ് കാലത്ത് ദമ്പതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ മാസ്‌ക് ധരിക്കണം, ചുംബനം വേണ്ട! കാനഡയിലെ ഡോക്ടര്‍ പറയുന്നത് ഇങ്ങനെ..

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകമെങ്ങും വലിയ ചര്‍ച്ചയായ വിഷയമായിരുന്ന കോവിഡ് കാലത്തെ ലൈംഗിക ബന്ധം. ഇപ്പോഴിതാ ശ്രദ്ധേയമായൊരു നിരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് കാനഡയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍. ദമ്പതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദ്ദേശമാണ് ഡോക്ടര്‍ മുന്നോട്ടു വയ്ക്കുന്നത്. കാനഡയിലെ ചീഫ് മെഡിക്കല്‍ ഓഫീസറായ ഡോ. തെരേസ ടാമാണ് ശ്രദ്ധേയ നിരീക്ഷണം നടത്തിയത്.

Advertisment

publive-image

ചുംബനം ഒഴിവാക്കണമെന്ന് തെരേസ പറയുന്നു. പങ്കാളികള്‍ തമ്മില്‍ മുഖാമുഖം വരുമ്പോള്‍ കോവിഡ് പകരാന്‍ സാധ്യതയുണ്ട്.

അതേസമയം ശുക്ലം, യോനീ സ്രവം എന്നിവ വഴി കോവിഡ് വരാന്‍ സാധ്യത വളരെ കുറവാണെന്ന് ഡോക്ടര്‍ വ്യക്തമാക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യകരമായ ലൈംഗികത വളരെ പ്രധാനമാണെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

covid 19
Advertisment