Advertisment

ലോക്ക് ഡൗൺ ലംഘിച്ചു: സംസ്ഥാനത്ത് ഇന്ന് രജിസ്റ്റർ ചെയ്തത് 1733 കേസുകള്‍

New Update

തിരുവനന്തപുരം: ലോക്ക് ഡൗൺ കർശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് അനാവശ്യമായി പുറത്തിറങ്ങുന്നവരെ തിരിച്ചുവിടുകയാണ് ചെയ്യുന്നത്.

Advertisment

publive-image

ഇനി ആലോചിക്കുന്നത് എപിഡെമിക് നിയമപ്രകാരം കേസെടുക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1733 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.അനാവശ്യമായി പുറത്തിറങ്ങിയ 1729 പേരാണ് സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത്. 1237 വാഹനങ്ങൾ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു.

ലോക്ക് ഡൗണിന്‍റെ ഒമ്പതാം ദിവസമായ ഇന്ന് അനാവശ്യമായി നിരത്തിലിറങ്ങുന്നവർക്കെതിരെ കർശന നടപടിയാണ് പൊലീസ് സ്വീകരിച്ചത്. തിരുവനന്തപുരം ജില്ലയിൽ 158 (തിരുവനന്തപുരം സിറ്റി - 46, തിരുവനന്തപുരം റൂറല്‍ - 112) കേസുകളാണ് രജിസ്റ്റർ ചെയ്തത്. 167 പേരെ (തിരുവനന്തപുരം സിറ്റി - 46, തിരുവനന്തപുരം റൂറല്‍ - 121 ) അറസ്റ്റ് ചെയ്യുകയും 121 വാഹനങ്ങൾ ( തിരുവനന്തപുരം സിറ്റി - 36, തിരുവനന്തപുരം റൂറല്‍ - 85) കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

Advertisment